വീറും വാശിയും മറ്റുള്ളവരെ വേദനപ്പിക്കുന്നതിനാകരുത്, അഭ്യർത്ഥനയുമായി മണിക്കുട്ടൻ

ഈതവണത്തെ ബിഗ്‌ബോസിലെ മികച്ചൊരു മത്സരാർത്ഥി ആയിരുന്നു മണിക്കുട്ടൻ, ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർത്ഥി കൂടിയായിരുന്നു മണിക്കുട്ടൻ, ഷോയിൽ നിന്നും പുറത്ത് എത്തിയ ശേഷമാണ് തനിക്ക് ഇത്രയും ആരാധകർ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയത്…

ഈതവണത്തെ ബിഗ്‌ബോസിലെ മികച്ചൊരു മത്സരാർത്ഥി ആയിരുന്നു മണിക്കുട്ടൻ, ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർത്ഥി കൂടിയായിരുന്നു മണിക്കുട്ടൻ, ഷോയിൽ നിന്നും പുറത്ത് എത്തിയ ശേഷമാണ് തനിക്ക് ഇത്രയും ആരാധകർ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയത് എന്ന് മണിക്കുട്ടൻ പറഞ്ഞിരുന്നു, തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചും മണിക്കുട്ടൻ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ബിഗ്‌ബോസ് മത്സരാർത്ഥി സൂര്യക്കെതിരെ നടക്കുന്ന സൈബർ അക്രമങ്ങൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് താരം. വെറും വാശിയും എല്ലാം നല്ലതിനാണ് പക്ഷെ സൈബർ അറ്റാക്ക് അത് ഒരിക്കലും നല്ല പ്രവണത അല്ല, തന്റെ കൂട്ടുകാരി സൂര്യക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ കാണുമ്പൊൾ തനിക്ക് നല്ല സങ്കടം ഉണ്ട്. ദയവായി ഇത് നിർത്തണം എന്നാണ് മണിക്കുട്ടൻ പറയുന്നത്.

നമസ്കാരം ഫ്രണ്ട്‌സ്, ഒരു പ്രധാനപെട്ട വിഷയം അഭിസംബോധന ചെയ്യാൻ ആണ് ഈ വീഡിയോ . സോഷ്യൽ മീഡിയ ഡെവലപ്പ് ചെയ്യുമ്പോൾ പ്രധാന ഉദ്ദേശം ലോകത്തിലെ നാനാ വിഭാഗത്തിൽ പെട്ട ജനങ്ങളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കുവാൻ ആയിരുന്നു. അല്ലാതെ ദ്വേഷവും മറ്റും പ്രചരിപ്പിക്കാൻ ഉള്ള ഒരു മാധ്യമം എന്ന രീതിയിൽ അല്ല. സുരക്ഷിതത്വം എന്നത് ഇന്ന് വീട്ടിൽ മാത്രം ഒതുങ്ങുന്നത് അല്ല. സൈബർ ഇടത്തിലും വേണം. ഞാൻ ഉൾപ്പെടെ ഉള്ള ബിഗ് ബോസ്സ് ഹൌസ് കോണ്ടെസ്റ്റാന്റ്സിന് എതിരെ നടത്തുന്ന ഇത്തരം പ്രവണതകൾ നിർത്തണം എന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നു. എന്നു സ്വന്തം MK എന്ന് പറഞ്ഞുകൊണ്ടാണ് താരം വിഡിയോ പങ്കിട്ടത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ

മണിക്കുട്ടന്റെ വാക്കുകൾനമസ്ക്കാരം, ഞാന്‍ നിങ്ങളുടെ സ്വന്തം എംകെ. നമുക്ക് എല്ലാവര്‍ക്കും അറിയാം, ബിഗ് ബോസ് സീസണ്‍ 3യുടെ വോട്ടിംഗ് അതിന്‍റെ അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. വീറും വാശിയുമൊക്കെ നല്ലതാണ് പക്ഷേ അത് മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലാകരുത്. ഞാന്‍ ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, ബിഗ് ബോസിലെ ഞാന്‍ ഉള്‍പ്പടെയുള്ള എല്ലാ മത്സരാര്‍ത്ഥികളും ഫേസ് ചെയ്യുന്ന സൈബര്‍ അറ്റാക്കിനെതിരെയാണ്. ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്ത ഒരു വലിയ തെറ്റ് തന്നെയാണ് സൈബര്‍ അറ്റാക്ക്. അല്ലെങ്കില്‍ സൈബര്‍ ബുള്ളിയിംഗ്. ബിഗ് ബോസ് എന്നത് ഒരു ടിവി റിയാലിറ്റി ഗെയിം ഷോയാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ അതിനകത്ത് നിക്കുമ്പോള്‍ എപ്പോഴും എല്ലാവരോടും ഓര്‍മ്മപ്പെടുത്തുന്നത്എല്ലാ മത്സരാര്‍ത്ഥികള്‍ക്കും അതിനകത്ത് മാത്രമല്ല അതിന് പുറത്തു ഒരു ജീവിതം ഉണ്ട് എന്നത്. എന്‍റെ പ്രിയ കൂട്ടുകാരി സൂര്യയ്‌ക്കെതിരെ ഇപ്പോള്‍ നടക്കൂ എന്നാണ് താരം പറയുന്നത്