മഞ്ജിമ- ഗൗതം കാര്‍ത്തിക് താരവിവാഹം നവംബര്‍ 28ന്!!! ഊട്ടിയിലും ചെന്നൈയിലും റിസപ്ഷന്‍

ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി മഞ്ജിമ മോഹന്‍ തന്റെ പ്രണയം വെളിപ്പെടുത്തിയത്. തെന്നിന്ത്യന്‍ താരം നടന്‍ ഗൗതം കാര്‍ത്തികാണ് മഞ്ജിമയുടെ ഹൃദയം കീഴടക്കിയ നായകന്‍. ഇപ്പോഴിതാ താരവിവാഹ തിയതി പുറത്തുവിട്ടിരിക്കുകയാണ് താരം. നവംബര്‍ 28ന് ചെന്നൈയില്‍…

ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി മഞ്ജിമ മോഹന്‍ തന്റെ പ്രണയം വെളിപ്പെടുത്തിയത്. തെന്നിന്ത്യന്‍ താരം നടന്‍ ഗൗതം കാര്‍ത്തികാണ് മഞ്ജിമയുടെ ഹൃദയം കീഴടക്കിയ നായകന്‍. ഇപ്പോഴിതാ താരവിവാഹ തിയതി പുറത്തുവിട്ടിരിക്കുകയാണ് താരം. നവംബര്‍ 28ന് ചെന്നൈയില്‍ വച്ചാണ് മഞ്ജിമ- ഗൗതം കാര്‍ത്തിക് വിവാഹം എന്നാണ് റിപ്പോര്‍ട്ട്. വിവാഹ വേദിയുള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ ഒന്നും താരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം, വിവാഹത്തിന് ശേഷം സുഹൃത്തുക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമായി ഊട്ടിയിലും ചെന്നൈയിലും റിസപ്ഷന്‍ ഒരുക്കുമെന്നും താരങ്ങള്‍ അറിയിക്കുന്നു. രണ്ട് ആഴ്ചയ്ക്ക് മുന്‍പാണ് ഗൗതം കാര്‍ത്തികുമായി പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നുമുള്ള വിവരം നടി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ‘ദേവരാട്ടം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഞ്ജിമ ഗൗതമുമായി പ്രണയത്തിലായത്.

‘മൂന്ന് വര്‍ഷം മുമ്പ് തകര്‍ന്നിരുന്നപ്പോള്‍ ഒരു കാവല്‍ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു. ജീവിതത്തെക്കുറിച്ചുള്ള എന്റെ വീക്ഷണം നിങ്ങള്‍ മാറ്റിമറിക്കുകയും ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്തു, എന്റെ കുറവുകള്‍ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും നിങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങള്‍ എപ്പോഴും എന്റെ പ്രിയപ്പെട്ട എല്ലാം ആയിരിക്കും’, എന്നാണ് മഞ്ജിമ മോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രണയം വെളിപ്പെടുത്തി കുറിച്ചത്.

പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹനും നര്‍ത്തകി കലാമണ്ഡലം ഗിരിജയുമാണ് മകളാണ് മഞ്ജിമയുടെ മാതാപിതാക്കള്‍. ‘കളിയൂഞ്ഞാല്‍’ എന്ന സിനിമയില്‍ ബാലതാരമായാണ് മഞ്ജിമ അഭിനയ രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

ശേഷം 2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി മഞ്ജിമ എത്തി. പിന്നീട് നിരവധി മലയാളം, തമിഴ്, തെലുങ്ക് സിനിമയില്‍ താരം സജീവമായി.

നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. മണിരത്നം ചിത്രം ‘കടല്‍’ലിലൂടെയാണ് ഗൗതമിന്റെ അരങ്ങേറ്റം. ‘രംഗൂണ്‍’, ‘ഇവന്‍ തന്തിരന്‍’, ‘മിസ്റ്റര്‍ ചന്ദ്രമൗലി’ തുടങ്ങിയവയ ഗൗതമിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.