Connect with us

Hi, what are you looking for?

Film News

നടി കല്യാണി കുരാലെ വാഹനാപകടത്തിൽ മരിച്ചു

മറാത്തി ടെലിവിഷന്‍ നടി കല്യാണി കുരാലെ ജാദവ് (32) വാഹനാപകടത്തില്‍ മരിച്ചു. സാംഗ്ലി-കോലാപൂര്‍ റോഡില്‍ കോലാപൂര്‍ നഗരത്തിന് സമീപം ശനിയാഴ്ച രാത്രിയാണ് അപകടം. നടി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ഒരു ട്രാക്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

കോലാപൂര്‍ ജില്ലാ അധികാരപരിധിയിലെ ഷിരോലി എംഐഡിസി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരമനുസരിച്ച്, കോലാപൂര്‍ നഗരത്തില്‍ നിന്ന് 20 കിലോമീറ്ററും പൂനെ നഗരത്തില്‍ നിന്ന് 230 കിലോമീറ്ററും അകലെയുള്ള ഹലോണ്ടി ഗ്രാമത്തില്‍ രാത്രി 11 മണിയോടെയാണ് അപകടം.

കോലാപൂര്‍ സിറ്റിയിലെ രാജരാംപുരി പ്രദേശത്തെ താമസക്കാരനായ കല്യാണി അടുത്തിടെ ഹലോണ്ടിയില്‍ ഒരു റെസ്റ്റോറന്റ് ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ”ലഭിച്ച വിവരം അനുസരിച്ച്, അപകടം നടന്ന ദിവസം റെസ്റ്റോറന്റ് അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നടിയുടെ ഇരുചക്ര വാഹനം ട്രാക്ടര്‍ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ നടിക്ക് സാരമായ പരിക്കുകള്‍ ഏറ്റു. ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്,’ ഷിറോളി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സാഗര്‍ പാട്ടീല്‍ പറഞ്ഞു. ‘തുജ്ഹത് ജീവ് രംഗല’ എന്ന സീരിയലിലൂടെയാണ് താരം ടെലിവിഷനില്‍ സജീവമാകുന്നത്.

You May Also Like