സന്തോഷവും സമാധാനവും ആണ് വേണ്ടത്, ജീവിതത്തിൽ പ്രാധാന്യം അതിനു മാത്രമാണ്, മഞ്ജു

സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജു വാര്യർ. തന്റെ ആദ്യ ചിത്രത്തിലെ നായകനായ ദിലീപിനെ തന്നെയാണ് താരം തന്റെ ജീവിതത്തിലെയും നായകനാക്കിയത്. എന്നാൽ ആ വിവാഹ ജീവിതത്തിനു 14…

സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജു വാര്യർ. തന്റെ ആദ്യ ചിത്രത്തിലെ നായകനായ ദിലീപിനെ തന്നെയാണ് താരം തന്റെ ജീവിതത്തിലെയും നായകനാക്കിയത്. എന്നാൽ ആ വിവാഹ ജീവിതത്തിനു 14 വർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നോളു. 1998 ൽ വിവാഹിതർ ആയ ഇവർ 2014 ൽ തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു മഞ്ജു ദിലീപിനെ വിവാഹം കഴിച്ചത്. അതോടെ സിനിമയിൽ സജീവമായ താരം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയും ഭർത്താവും മകളുമായി കഴിയുകയുമായിരുന്നു. എന്നാൽ തങ്ങളുടെ ഇഷ്ട്ട നായികയെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള ആഗ്രഹം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.

സിനിമയിൽ നിന്ന് വിട്ട് നിന്ന സമയത്തും മഞ്ജു വാര്യർക്ക് കടുത്ത പ്രേക്ഷക പിന്തുണയാണ് ഉണ്ടായിരുന്നത്. മഞ്ജുവും ദിലീപും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നും ഇരുവരും വേർപിരിയാൻ പോകുന്നുവെന്നും തരത്തിലെ വാർത്തകൾ വ്യാപകമായി പലപ്പോഴും പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഈ വർത്തകൾക്കെതിരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ 2014 ൽ ഇരുവരും നിയമപരമായി വേര്പിരിയുകയായിരുന്നു. പലതരത്തിലെ ഗോസിപ്പുകൾ പ്രചരിക്കുമ്പോഴും ഇരുവരും തമ്മിൽ വേർപിരിയാൻ ഉണ്ടായ കാരണം എന്താണെന്ന് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

വിവാഹ ബന്ധം വേർപ്പെടുത്തിയതിനു പിന്നാലെ മഞ്ജു സിനിമയിൽ സജീവമാകുകയായിരുന്നു, നിരവധി സിനിമകൾ ആണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്, കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ മഞ്ജുവിന്റെ ഒരു ചിത്രവും ഏറെ വൈറൽ ആയിരുന്നു, ഒരു കൊച്ചു പെൺകുട്ടിയെ പോലെ വസ്ത്രം ധരിച്ചെത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ആഘോഷം ആക്കിയത്, ഇപ്പോൾ ആ വൈറലായ ചിത്രത്തിനെ കുറിച്ച് പറയുകയാണ് താരം.

എനിക്ക് ഒരിക്കലും ചെറുപ്പത്തോട് മത്സരിക്കാന്‍ തോന്നിയിട്ടില്ല. ഈ അടുത്ത വന്ന എന്റെ ഒരു ചിത്രം കണ്ട് ചെറുപ്പമായിരിക്കുന്നു എന്ന് പലരും പറഞ്ഞെങ്കിലും ഞാന്‍ അത് വലിയ കാര്യമായി കാണുന്നില്ല. അത് വലിയൊരു ക്രെഡിറ്റോ, അതാണ് വലിയ നേട്ടമെന്നോ ഞാന്‍ കരുതുന്നില്ല. പ്രായമാവുന്നത് സ്വാഭാവികമാണ്. അതിനെ വളരെ സ്നേഹത്തോടെ ആലിംഗനം ചെയ്യുകയാണ് വേണ്ടത്. പ്രായമാവുന്നതില്‍ എനിക്ക് സന്തോഷമെയുള്ളു. ചെറുപ്പമായിരിക്കുന്നതില്ല, സന്തോഷമായിരിക്കുന്നുണ്ടോ എന്നതിലാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ആ ഫോട്ടോയുടെ കാര്യത്തില്‍ വലിയ ചര്‍ച്ചയുണ്ടായപ്പോഴും എന്റെ മനസില്‍ വന്ന ചിന്ത അതാണ്. ബാക്കിയെല്ലാം രണ്ടാമത് വരുന്ന കാര്യങ്ങളാണ്’ എന്നും മഞ്ജു പറഞ്ഞു