കസവിൽ അതി സുന്ദരി ആയി മീനാക്ഷി, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ ആരാധകര്ക്ക് വളരെ ഇഷ്ടമാണ്,  കുറച്ച് ദിവസങ്ങൾക്ക് മുൻപ്  നടൻ നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിന് എത്തിയ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ ആരാധകര്ക്ക് വളരെ ഇഷ്ടമാണ്,  കുറച്ച് ദിവസങ്ങൾക്ക് മുൻപ്  നടൻ നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിന് എത്തിയ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു,  വിവാഹ നിശ്‌ചയം മുതൽ ബ്രൈഡൽ പാർട്ടി വരെയുള്ള വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തു, വിവാഹത്തിൽ ഏറെ തിളങ്ങിയത് ദിലീപും കുടുംബവും ആയിരുന്നു, ദിലീപിനൊപ്പം എല്ലാ ചടങ്ങളിലും മകൾ മീനാക്ഷിയും എത്തിയിരിക്കുന്നു, മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്, അമ്മയെ പോലെ തന്നെ മകൾ സുന്ദരിയാണ് എന്നാണ്  എല്ലാവരും പറഞ്ഞത്, മീനാക്ഷിയുടെ ഡാൻസിന്റെ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു,

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മീനാക്ഷി, അതുകൊണ്ട് തന്നെ മീനാക്ഷി പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ അത്തരത്തിലുള്ള ഒരു ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്, കസവിൽ അതി സുന്ദരി ആയിട്ടാണ് മീനാക്ഷി എത്തിയിരിക്കുന്നത്, ചിത്രം പങ്കുവെച്ച നിമിഷ നേരം കൊണ്ട് തന്നെ  സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. വിഷു ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്, അമ്മയെ പോലെ തന്നെ മകളും വളരെ സുന്ദരിയാണ് എന്നാണ് ആരാധകർ പറയുന്നത്.

മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. നമിത ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. അതുപോലെ തന്നെ സനുഷയും കമന്റ് ചെയ്തിട്ടുണ്ട്, സെറ്റും മുണ്ടിലുള്ള മീനാക്ഷിയുടെ ചിത്രം കാണുമ്പോൾ അമ്മ മ‍ഞ്ജുവിനെയാണ് ഓർമ വരുന്നതെന്നാണ് ആരാധകർ പറയുന്നത്. അമ്മയെ പോലെ തന്നെയുണ്ട് മകളെന്നും ആരാധകർ പറയുന്നു. അമ്മയെ പോലെ ആണെങ്കിലും അച്ഛന്റെ മകളായിരിക്കും മീനാക്ഷിയെന്നും ആരാധകർ പറയുന്നുണ്ട്. മഞ്ജുവിന്റേയും മീനാക്ഷിയുടേയും ഒരുപോലെയുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. സുഹൃത്ത് അഞ്ജലിയാണ് താരപുത്രിയുടെ ചിത്രമെടുത്തത്.