ഇനിയൊരു പ്രണയത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് താൻ എന്ന് മഞ്ജു, പൂർണ പിന്തുണയുമായി ആരാധകർ

മഞ്ജു നായികയായി എത്തിയ ചതുർമുഖം തിയേറ്ററുകളിൽ വളരെ മികച്ച പിന്തുണ നേടുകയാണ്, ഗൾഫ് രാജ്യങ്ങളിലും ചിത്രാം റിലീസ് ചെയ്തിരിക്കുകയാണ്, വളരെ മികച്ച പ്രകടനമാണ് മഞ്ജു ചിത്രത്തിൽ കാഴ്ച് വെച്ചിരിക്കുന്നത്. ഇപ്പോൾ അടുപ്പിച്ച് രണ്ട് ഹൊറർ…

മഞ്ജു നായികയായി എത്തിയ ചതുർമുഖം തിയേറ്ററുകളിൽ വളരെ മികച്ച പിന്തുണ നേടുകയാണ്, ഗൾഫ് രാജ്യങ്ങളിലും ചിത്രാം റിലീസ് ചെയ്തിരിക്കുകയാണ്, വളരെ മികച്ച പ്രകടനമാണ് മഞ്ജു ചിത്രത്തിൽ കാഴ്ച് വെച്ചിരിക്കുന്നത്. ഇപ്പോൾ അടുപ്പിച്ച് രണ്ട് ഹൊറർ ചിത്രമാണ് മഞ്ജു ചെയ്തത്, മമ്മൂട്ടി നായകനായ പ്രീസ്റ്റ് ആണ് മഞ്ജുവിന്റെ ആദ്യ ഹൊറർ ചിത്രം. അടുപ്പിച്ച് രണ്ടു ഹൊറർ ചിത്രങ്ങൾ ചെയ്തതിലുള്ള സന്തോഷത്തിലാണ് താരം, ഇനി താൻ ഒരു പ്രണയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് മഞ്ജു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,അടുപ്പിച്ച് ഹൊറര്‍ സിനിമകള്‍ ചെയ്തത് കൊണ്ട് മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. കുറച്ച് കാലമായിട്ട് റൊമാന്‍സ് താന്‍ ചെയ്യുന്നില്ല.

അതുകൊണ്ട് തന്നെ നല്ല ലവ് സ്റ്റോറികള്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ അടുത്ത സിനിമയ്ക്കായി ഞാനത് സ്വീകരിച്ചേക്കും. റൊമാന്റിക് ഇതിവൃത്തമായി വരുന്ന നിരവധി കഥകള്‍ ഞാന്‍ ഇതിനകം കേട്ട് കഴിഞ്ഞു. ഈ സമയത്ത് പ്രണയത്തിന് പ്രായം ഒരു തടസമായി തോന്നുന്നില്ല. യഥാര്‍ഥ ജീവിതത്തിലും സിനിമയിലും പുതിയ പരീക്ഷണങ്ങള്‍ നടത്തി അതിര്‍ വരമ്പുകള്‍ മറികടക്കുന്നവര്‍ ഉണ്ട് അതുകൊണ്ട് ഏറ്റവും രസകരമായൊരു പ്രണയകഥയ്ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. തന്റെ സൗന്ദര്യത്തിന് പിന്നില്‍ യാതൊരു രഹസ്യവുമില്ലെന്നാണ് ചിരിച്ച് കൊണ്ട് മഞ്ജു പറയുന്നത്. മഞ്ജുവിന് പൂർണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ആരാധകർ ഇപ്പോൾ, ഏത് വേഷവും തനിക്ക് അനായാസമായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച താരമാണ് മഞ്ജു, തങ്ങൾ ഇനി മഞ്ജുവിന്റെ റൊമാന്റിക് ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്.

സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജു വാര്യർ. തന്റെ ആദ്യ ചിത്രത്തിലെ നായകനായ ദിലീപിനെ തന്നെയാണ് താരം തന്റെ ജീവിതത്തിലെയും നായകനാക്കിയത്. എന്നാൽ ആ വിവാഹ ജീവിതത്തിനു 14 വർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നോളു. 1998 ൽ വിവാഹിതർ ആയ ഇവർ 2014 ൽ തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു മഞ്ജു ദിലീപിനെ വിവാഹം കഴിച്ചത്. അതോടെ സിനിമയിൽ സജീവമായ താരം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയും ഭർത്താവും മകളുമായി കഴിയുകയുമായിരുന്നു. എന്നാൽ തങ്ങളുടെ ഇഷ്ട്ട നായികയെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള ആഗ്രഹം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.സിനിമയിൽ നിന്ന് വിട്ട് നിന്ന സമയത്തും മഞ്ജു വാര്യർക്ക് കടുത്ത പ്രേക്ഷക പിന്തുണയാണ് ഉണ്ടായിരുന്നത്.