Connect with us

Hi, what are you looking for?

Film News

വിവാഹത്തിന് പിന്നാലെ തന്റെ പുതിയ സന്തോഷം പങ്കുവെച്ച് ദുർഗ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ദുര്ഗ കൃഷ്ണ, നിരവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, പൃഥ്വിരാജ് ചിത്രം വിമാനത്തിൽ കൂടിയാണ് ദുർഗ അഭിനയത്തിലേക്ക് എത്തിച്ചേർന്നത്. കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളും ദുര്‍ഗയുടെതായി പുറത്തിറങ്ങിയിരുന്നു. സിനിമാ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള നടിയുടെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.ഗ്ലാമറസ് ലുക്കിലുളള നടിയുടെ ചിത്രങ്ങളായിരുന്നു മുന്‍പ് ആരാധകര്‍ ഏറ്റെടുത്തത്.

നായികയായും സഹനടിയായുമൊക്കെയാണ് ദുര്‍ഗ കൃഷ്ണ മലയാളത്തില്‍ സജീവമായത്. മോഹന്‍ലാലിന്റെ പുതിയ ചിത്രം റാമില്‍ ദുര്‍ഗയും അഭിനയിക്കുന്നുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് കാരണമാണ് മാറ്റിവെച്ചത്. കൂടാതെ വൃത്തം, കിംഗ് ഫിഷ്, കണ്‍ഫെഷന്‍സ് ഓഫ് കുക്കു തുടങ്ങിയവയും ദുര്‍ഗയുടെ പുതിയ ചിത്രങ്ങളാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപയിരുന്നു ദുർഗ്ഗയുടെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങ്. വിവാഹച്ചടങ്ങിൽ ദുർഗ്ഗയുടെ ലുക്കിനെ കുറിച്ച് ഏറെ ചർച്ചകളും നടന്നിരുന്നു.

കാഞ്ചീപുരം സാരിയും ടെംപിള്‍ സ്റ്റൈല്‍ ആഭരണങ്ങളും ആണ് ദുർഗ്ഗ വിവാഹദിനത്തിൽ അണിഞ്ഞത്. ഇപ്പോൾ വിവാഹത്തിന് പിന്നാലെ തന്റെ പുത്തൻ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദുര്ഗ. പുതിയ വീട്ടിലേക്ക് മാറിയതിന്‌റെ വിശേഷം പങ്കുവെച്ചാണ് നടി എത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഭര്‍ത്താവുമൊത്ത് പുതിയ വീട്ടില്‍ പാലുകാച്ചുന്ന ദുര്‍ഗയെ ആണ് കാണിക്കുന്നത്. മിസ് ദുര്‍ഗ കൃഷ്ണയില്‍ നിന്നും മിസിസ്സ് ദുര്‍ഗ കൃഷ്ണ അര്‍ജുനായുളള യാത്ര ആരംഭിച്ചു കഴിഞ്ഞു എന്ന് വീഡിയോയ്‌ക്കൊപ്പം നടി കുറിച്ചു. ഇനി എന്നെന്നും അതാവും എന്നും ദുര്‍ഗ കുറിച്ചു.

You May Also Like