Film News

എന്റെ കയ്യിൽ നമ്പർ ഉണ്ട്, സംസാരിക്കുന്നോ എന്ന് കല മാസ്റ്റർ ചോദിച്ചു

നിരവധി ആരാധകർ ഉള്ള താരങ്ങൾ ആണ് മീനയും മഞ്ജു വാര്യരും. തൊണ്ണൂറുകളിലെ ഭാഗ്യ നായികമാർ ആയിരുന്നു ഇരുവരും. മീന നായികയായി എത്തിയ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ ആ സമയത്ത് മഞ്ജു വിവാഹിത ആകുകയും വിവാഹത്തോടെ അഭിനയം നിർത്തുകയും ചെയ്തത് കൊണ്ട് ആ റോൾ മീനയിലേക്ക് എത്തുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് മീന അഭിനയിച്ചത്. മഞ്ജു വാര്യർ സിനിമയിൽ നിന്ന് വിട്ട് നിന്ന സമയത്ത് ആണ് മീന മലയാളവും സിനിമയിൽ കൂടുതൽ സജീവമായത് എന്നതാണ് സത്യം.

എന്നാൽ മീനയും മഞ്ജുവും വളരെ നല്ല സുഹൃത്തുക്കൾ ആണെന്നുള്ളത് അധികം ആർക്കും അറിയാത്ത കാര്യം ആണ്. എന്നാൽ തന്റെ  അഭിനയ ജീവിതത്തിന്റെ നാൽപ്പത് വർഷങ്ങൾ ആണ്  കഴിഞ്ഞ ദിവസങ്ങളിൽ മീന ആഘോഷിച്ചത്. അതുമായി ബന്ധപ്പെട്ട ഒരു പരുപാടിയിൽ മീനയ്ക്ക് വീഡിയോ കോളിൽ കൂടി ആശംസകൾ മഞ്ജു അറിയിച്ചിരുന്നു. അപ്പോഴാണ് മറുപടിയിൽ വെച്ച് മീന മഞ്ജു വാര്യരുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുന്നത്. അസുരനിലെ മഞ്ജുവിന്റെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഞങ്ങളെ രണ്ടു പേരെയും അറിയാവുന്ന വ്യക്തിയാണ് കലാ മാസ്റ്റർ.

ഒരിക്കൽ ഞാൻ കലാമാസ്റ്ററിനോട് മഞ്ജുവിന്റെ അഭിനയത്തിനെ കുറിച്ച് സംസാരിച്ച് കൊണ്ടിരുന്നപ്പോൾ എന്റെ കയ്യിൽ നമ്പർ ഉണ്ട്, സംസാരിക്കുന്നു എന്ന് എന്നോട് കലാ മാസ്റ്റർ ചോദിച്ചു. ദയവായി തരു എന്ന് ഞാൻ പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായ ഒരു ഫോൺ കോൾ ആയിരുന്നു അത്. ആ ഫോൺ കോളിൽ കൂടിയാണ് ഞാനും മഞ്ജുവുമായി കൂടുതൽ അടുത്തത് എന്നും മഞ്ജുവിനെ വിളിച്ച് ഞാൻ അഭിനന്ദിച്ചിരുന്നു എന്നും ഒരിക്കൽ മഞ്ജു എന്റെ വീട്ടിൽ വന്നിട്ടുണ്ട് എന്നും വളരെ സ്വീറ്റ് ആയ വ്യക്തിയാണ് മഞ്ജു വാര്യർ എന്നുമാണ് മീന പറയുന്നത്.

Trending

To Top