ഗീതു, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു; പ്രിയകൂട്ടുകാരിയ്ക്ക് ജന്മദിനാശംസകളുമായി മഞ്ജുവാര്യര്‍

മലയാള സിനിമാലോകത്തെ അറിയപ്പെടുന്ന സുഹൃത്തുക്കളാണ് ഗീതു മോഹന്‍ദാസും മഞ്ജുവാര്യറും. ഇപ്പോഴിതാ ഗീതു മോഹന്‍ദാസിന്റെ നാല്‍പ്പതാം ജന്മദിനത്തില്‍ പ്രിയകൂട്ടുകാരിയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മഞ്ജു വാര്യരും സംവിധായിക അഞ്ജലി മേനോനും. ജന്മദിനാശംസകള്‍ ഗീതു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.…

മലയാള സിനിമാലോകത്തെ അറിയപ്പെടുന്ന സുഹൃത്തുക്കളാണ് ഗീതു മോഹന്‍ദാസും മഞ്ജുവാര്യറും. ഇപ്പോഴിതാ ഗീതു മോഹന്‍ദാസിന്റെ നാല്‍പ്പതാം ജന്മദിനത്തില്‍ പ്രിയകൂട്ടുകാരിയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മഞ്ജു വാര്യരും സംവിധായിക അഞ്ജലി മേനോനും.

ജന്മദിനാശംസകള്‍ ഗീതു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിന്റെ അപ്രൂവല്‍ ലഭിച്ച പുതിയ ക്യാപ്ഷനുകളൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷവും ഞാന്‍ ആFFLWYLIONല്‍ തുടരുന്നു,” എന്നാണ് മഞ്ജു കുറിച്ചത്.

മുന്‍പ് ഗീതുവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മഞ്ജു പങ്കുവച്ച ആശംസാകുറിപ്പിലെ BFFLWYLION പരാമര്‍ശം ശ്രദ്ധ നേടിയിരുന്നു. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്ത് (Best Friend For Life Whether You Like It Or Not ) എന്നതിന്റെ ചുരുക്കെഴുത്താണ് BFFLWYLION എന്നത്

സിനിമയ്ക്കപ്പുറവും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് മഞ്ജു വാരിയരും ഗീതു മോഹന്‍ദാസും ഭാവനയും സംയുക്താ വര്‍മയും പൂര്‍ണ്ണിമ ഇന്ദ്രജിത്തുമൊക്കെ. തങ്ങളുടെ ഒത്തുചേരലുകളുടെയും സൗഹൃദനിമിഷങ്ങളുടെയുമൊക്കെ ചിത്രങ്ങളും വിഡിയോകളും ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും പതിവാണ്.

ഗീതു മോഹന്‍ദാസും രാജീവ് രവിയും വിവാഹിതരാകുന്നത് 2009ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയും വിവാഹിതരാകുകയും ചെയ്തു. ഞാന്‍ സ്റ്റീവ് ലോപ്പസ് ആണ് രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. പിന്നാലെ അന്നയും റസൂലും, കമ്മട്ടിപ്പാടം തുടങ്ങി സിനിമകളും സംവിധായകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.

കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ഗീതു മോഹന്‍ദാസ് സംവിധാന രംഗത്തേക്ക് എത്തിയത്. പിന്നാലെ ലയേഴ്സ് ഡയസ് എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങി. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ മൂത്തോന്‍ എന്ന ചിത്രം രണ്ട് പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.