Film News

25 കൊല്ലമായി കാത്തിരിക്കുന്നു ഈ മൊതലിനെ ഒന്ന് കാണാൻ! മഞ്ജുവിന്റെ വൈറൽ  പോസ്റ്റിനെ ആരധകന്റെ കമെന്റ് 

ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന നടി മഞ്ജുവാര്യർ ഇപോൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ച പോസ്റ്റും ചിത്രവുമാണ് വൈറൽ ആകുന്നത്, താരം പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പ് കേട്ടിട്ട് ആരാധകർ ചോദിക്കുന്നത് എന്തുപറ്റി ലേഡി സ്റ്റാർ എന്നാണ്. ഹെഡ് സെറ്റ് വെച്ചുകൊണ്ട് മൈക്കിന് മുന്നിൽ  ബ്ലാക്ക് ആൻഡ് വൈറ്റ്  രീതിയിലുളള ചിത്രവും ഒപ്പം നിങ്ങൾ കാത്തിരിക്കുന്നത് നിങ്ങൾക്കായി കാത്തിരിക്കുന്നു എന്ന കുറിപ്പുമാണ് താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്.

മഞ്ജുവിന്റെ ഈ ചിത്രവും, തലക്കെട്ടും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്,എന്തുപറ്റി എന്നുള്ള രീതിയിൽ നിരവധി കമെന്റുകൾ ആണെത്തുന്നത്. ഇനിയും നോളൻ സിനിമയിൽ വല്ല അവസരവും കിട്ടിയോ എന്നും, ഞാൻ മഞ്ജുവിനോടൊപ്പം ഉണ്ടെന്നുള്ള കമെന്റുകളുമാണ് എത്തുന്നത് എന്നാൽ മറ്റൊരു ആരാധകൻ മഞ്ജുവിനോടുള്ള ആരാധന നിറച്ചു ഇങ്ങനെ കമെന്റ് ചെയ്യുന്നു.

ഞാനും 25 കൊല്ലമായി കാത്തിരിക്കുന്നു ഈ മൊതലിനെ ഒന്ന് കാണാൻ എന്നാണ്. ചിലർ ചോദിക്കുന്നു പാട്ട് റെക്കോർഡിങ്ങോ മറ്റുമാണോ എന്നാണ്. അതുപോലെ മഞ്ജു ജീവിതത്തിൽ വല്ല നല്ല തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകുമോ എന്ന ചോദ്യവും എത്തുന്നുണ്ട്. എന്തായാലും താരത്തിന്റെ പോസ്റ്റും, കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

 

Trending

To Top