മഞ്ജുവിന്റെ സമ്പാദ്യം മുഴുവൻ ആവണിക്ക് വേണ്ടിയാണോ

കുടുംബ പ്രേഷകരുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ് മഞ്ജു വാര്യർ. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം…

കുടുംബ പ്രേഷകരുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ് മഞ്ജു വാര്യർ. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍.നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ തിരിച്ചു വരവ് നടത്തിയത്. ഗംഭീര സ്വീകരണമാണ് മഞ്ജു വാര്യർക്ക് തന്റെ തിരിച്ച് വരവിൽ മലയാള സിനിമയിൽ നിന്ന് ലഭിച്ചത്.

മഞ്ജു സിനിമയിൽ തന്റെ രണ്ടാം വരവ് നടത്തുന്ന സമയത്ത് കയ്യിൽ ഒന്നുമില്ലാതെയാണ് വന്നത് എന്നും  എന്നാൽ ഇന്ന് മഞ്ജുവിന്റെ ആസ്തി കോടികൾ ആണെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 143 കോടി രൂപയുടെ ആസ്തി മഞ്ജുവിന് ഉണ്ടെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. എന്നാൽ ഇതിൽ എത്രത്തോളം ശരിയായ കാര്യമാണെന്ന് ഉള്ള വിവരം ഇത് വരെ പുറത്ത് വന്നിട്ടില്ല. എന്നാൽ നിരവധി ചിത്രങ്ങളിൽ ആണ് മഞ്ജു തന്റെ തിരിച്ച് വരവിൽ അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തന്റെ അരങ്ങേറ്റം നടത്താൻ മഞ്ജുവിന്കഴിഞ്ഞു. ഏകദേശം അൻപത് ലക്ഷം മുതൽ ഒരു കോടി രൂപയോളം ആണ് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങിക്കുന്ന പ്രതിഭലം.

മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ തുണിവിൽ അഭിനയിക്കുന്നതിന് മഞ്ജു കൈപ്പറ്റിയ പ്രതിഫലം ഒരു കോടി രൂപയാണ് എന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ നിരവധി ചാരിറ്റി പ്രവർത്തികളും മഞ്ജു ചെയ്യുന്നുണ്ട്. ലളിതമായ ജീവിതം നയിക്കാൻ ആണ് മഞ്ജുവിന് എപ്പോഴും ഇഷ്ട്ടം. ദിലീപുമായി വേര്പിരിഞ്ഞതിന് ശേഷം തന്റെ മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് മഞ്ജു കഴിയുന്നത്. വിവാഹ മോചനത്തിന് ശേഷം അച്ഛൻ ദിലീപിനൊപ്പമാണ് മഞ്ജുവിന്റെ മകൾ മീനാക്ഷി. അത് കൊണ്ട് തന്നെ മഞ്ജുവിന്റെ സ്വത്തുക്കളുടെ ഒക്കെ അനന്തരാവകാശി സഹോദരന്റെ മകൾ ആവണി ആയിരിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.