Film News

നിങ്ങൾ കാത്തിരിക്കുന്നത് നിങ്ങൾക്കായി കാത്തിരിക്കുന്നു എന്ന് മഞ്ജുവിന്റെ പുതിയ പോസ്റ്റ്

മഞ്ജു വാര്യരെ ഇഷ്ടമില്ലാത്ത സിനിമ പ്രേമികൾ വളരെ കുറവാണ്. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍.നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ തിരിച്ചു വരവ് നടത്തിയത്.

ഗംഭീര സ്വീകരണമാണ് മഞ്ജു വാര്യർക്ക് തന്റെ തിരിച്ച് വരവിൽ മലയാള സിനിമയിൽ നിന്ന് ലഭിച്ചത്. ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇന്ന് നിരവധി സ്ത്രീകൾക്ക് ഒരു പ്രചോദനം കൂടിയാണ് മഞ്ജു വാര്യർ. ജീവിതം നഷ്ട്ടപ്പെട്ടു എന്ന് കരുതുന്ന സ്ഥലത്ത്  നിന്ന് ജീവിതത്തെ തിരിച്ച് പിടിക്കാൻ കഴിയുമെന്ന് മഞ്ജു തന്റെ ജീവിത അനുഭവങ്ങളിൽ കൂടി ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞു. ഒന്നുമില്ലാതിരുന്നിടത്ത് നിന്നും ഇന്ന് കാണുന്ന നിലയിലേക്ക് മഞ്ജു വളർന്നത് മഞ്ജുവിന്റെ കഴിയും കഠിനാധ്വാനവും കൊണ്ട് മാത്രമാണെന്നു ഓരോ ആരാധകനും അറിയാം.

എന്നാൽ കുറച്ച് കാലങ്ങളായി മഞ്ജു വീണ്ടും വിവാഹിത ആകുന്നു എന്ന തരത്തിൽ ഉള്ള നിരവധി വാർത്തകൾ ആണ് പുറത്ത് വന്നത്. എന്നാൽ അതെല്ലാം വെറും ഗോസിപ്പുകൾ മാത്രമാണെന്ന് മഞ്ജു തന്നെ തന്റെ പ്രവർത്തികളിൽ നിന്ന് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മഞ്ജു പങ്കുവെച്ച ഒരു  പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിങ്ങൾ കാത്തിരിക്കുന്നത് നിങ്ങൾക്കായി കാത്തിരിക്കുന്നു എന്ന തലക്കെട്ടോടെ മഞ്ജു ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതാണ് ആളുകളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജീവിതത്തിൽ പുതിയ തീരുമാനങ്ങൾ വല്ലതും എടുത്തോ, സന്തോഷ വാർത്ത അറിയാൻ സമയമായി എന്ന് തോന്നുന്നു, ഞങ്ങൾ കാത്തിരിക്കുന്നു എന്ന് തുടങ്ങി നിരവധി കെമെന്റുകളാണ് ഈ പോസ്റ്റിനു വരുന്നത്.

Trending

To Top