മഞ്ജു വാര്യരുടെ ഇന്തോ-അറബിക് ചിത്രം; ‘ആയിഷ’യുടെ ചിത്രീകരണം ആരംഭിച്ചു

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷയുടെ ചിത്രീകരണം ആരംഭിച്ചു. റാസല്‍ ഖൈമയിലാണ് നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ആയിഷയുടെ ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം…

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷയുടെ ചിത്രീകരണം ആരംഭിച്ചു. റാസല്‍ ഖൈമയിലാണ് നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ആയിഷയുടെ ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലായ് ഫെബ്രുവരി അവസാനത്തോടെ നടക്കും. മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ , ലത്തീഫ( ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ് ), സറഫീന (നൈജീരിയ) സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം ജയചന്ദ്രന്‍ സംഗീത നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പ്രശസ്ത ഇന്ത്യന്‍ അറബി പിന്നണി ഗായകര്‍ പാടുന്നുണ്ട് . ഛായാഗ്രഹണം വിഷ്ണു ശര്‍മ. എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി , കലാ സംവിധാനം മോഹന്‍ദാസ് , വസ്ത്രാലങ്കാരം സമീറ സനീഷ് , ചമയം റോണക്‌സ് സേവ്യര്‍ , ചീഫ് അസ്സോസിയേറ്റ് ബിനു ജി നായര്‍, ഗാന രചന ബി കെ ഹരിനാരായണന്‍, സുഹൈല്‍ കോയ. ശബ്ദ സംവിധാനം വൈശാഖ്, നിശ്ചല ചിത്രം രോഹിത് കെ സുരേഷ്. ലൈന്‍ പ്രൊഡ്യൂസര്‍ റഹിം പി എം കെ. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.