Film News

മമ്മൂട്ടിയെയും, ഭാര്യയെയും കുറിച്ചു മഞ്ജുവാര്യർ പറഞ്ഞ വാക്കുകൾ കേട്ട് കൈയടിച്ചു ആരാധകർ

മമ്മൂട്ടിക്കും,ഭാര്യ സുൽഫത്തിനും അവാർഡ് കൊടുത്തതിന്റെ വിറയൽ തനിക്കു മാറിയില്ല എന്ന് പറയുകയാണ് നടി മഞ്ജു വാര്യർ, ആനന്ദ് ഫിലിം അവാർഡ് നിശയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നടൻ മമ്മൂട്ടിക്കും, ഭാര്യ സുൽഫത്തിനും മഞ്ജു വാര്യർ ആയിരുന്നു നൽകിയത്, മമ്മൂട്ടി ചിത്രമായ ‘റോഷാക്’ ആയിരുന്നു മികച്ച ചിത്രം, ഈ  ചിത്ര൦ നിർമ്മിച്ച  മമ്മൂട്ടി കമ്പനി ക്കു വേണ്ടി സുൽഫത്തായിരുന്നു മഞ്ജുവിന്റെ കൈയിൽ നിന്നും അവാർഡ് വാങ്ങിയത്

ഇപ്പോൾ ആ ഒരു സംഭവത്തിൽ മഞ്ജു പറഞ്ഞ വാക്കുകൾ ആണിത്, അഭിനയത്തിലെ ഇതിഹാസത്തിനും അദ്ദേഹത്തിന്റെ നെടുംതൂണിനും ഇങ്ങനൊരു അവാർഡ് നൽകുമെന്ന് താൻ ഒരിക്കലും സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല, എന്റെ വിറക്കുന്ന കൈകളിൽ നിന്നും ഈ അംഗീകാരം സന്തോഷത്തോടു സ്വീകരിച്ച മമ്മൂക്കക്കും, സുലു ഇത്തക്കും  ഒരുപാട് നന്ദി മഞ്ജു വാര്യർ പറയുന്നു താരത്തിന്റെ ഈ വാക്കുകൾ കേട്ട് ആരാധകർ ഒന്നടങ്കം കയ്യടിച്ചു.

ഈ നിശയിൽ മഞ്ജു വാര്യർ ആയിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്, ലളിതം സുന്ദരം, ജാക്ക് ആൻഡ് ജിൽ  തുടങ്ങിയ ചിത്രങ്ങളിൽലെ പ്രകടനത്തിന് ആണ് മഞ്ജുവിന് പുരസ്‌കാരം ലഭിച്ചത്.

 

Trending

To Top