Film News

അഭിനയിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടു..!! പ്രേക്ഷകരെ നിരാശയിലാക്കി മനോജ് കെ ജയന്‍..!!

ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചെത്തിയ നടനാണ് മനോജ് കെ ജയന്‍. വില്ലന്‍ കഥാപാത്രങ്ങളോ അല്ലാത്തതോ എന്തും ഈ നടന്റെ കൈകളില്‍ ഭദ്രമാണ്. അത് പലതവ പല സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ചതാണ്. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ സിനിമയായ അനന്തഭദ്രത്തില്‍ നടന്‍ മനോജ് കെ ജയന്റെ പ്രകടനം ഏതൊരു സിനിമാ ആസ്വാദകനേയും അമ്പരപ്പിക്കുന്ന വിധത്തില്‍ ഉള്ളതായിരുന്നു. എന്നാല്‍ ഇനി അതുപോലുള്ള കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്നുള്ള സംശയവും ആത്മവിശ്വാസവുമാണ് നടന്‍ പ്രകടിപ്പിക്കുന്നത്.

നടന്റെ വാക്കുകളിലേക്ക്… അനന്തഭദ്രം രണ്ടാം ഭാഗം വരുന്നുണ്ട്. എന്നാല്‍ വീണ്ടും ദിഗംബരനാകാന്‍ എനിക്ക് പേടിയാണ്. സത്യം പറഞ്ഞാല്‍ എനിക്ക് ആത്മവിശ്വാസമില്ലെന്ന് തന്നെ പറയാം. ഒരു ഭാഗം പോരെ ആ സിനിമയ്ക്ക്. കാരണം, ആദ്യ ഭാഗമായിരുന്നു നല്ലതെന്ന് ആളുകള്‍ പറയുന്ന ഒരു അവസ്ഥയിലേക്ക് നമ്മള്‍ എത്തിക്കണ്ടല്ലോ. ആ കാലത്തുണ്ടായ ഊര്‍ജത്തിലും പവറിലും ഡെഡിക്കേഷനിലുമൊക്കെ ചെയ്ത് പോയതായിരിക്കും ആ സിനിമ.

വീണ്ടും അതിന്റെ പുറകെ പോകുന്നത് അത്ര പന്തിയല്ലെന്നാണ് എന്റെ അഭിപ്രായം. അത് കൊണ്ട് ദിഗംബരന്‍ പോലുള്ള കഥാപാത്രങ്ങള്‍ വന്ന് കഴിഞ്ഞാല്‍ വീണ്ടും അതിന്റെ പുറകേ പോകാന്‍ നിക്കരുത്.. എന്നു അദ്ദേഹം പറയുന്നു. അതേസമയം, കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം സല്യൂട്ട് എന്ന ചിത്രത്തിലൂടെയാണ് മനോജ് കെ ജയന്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തിയത്.

ചിത്രത്തില്‍ പോലീസുകരാന്റെ വേഷത്തിലാണ് അദ്ദേഹം എത്തിയത്. വളരെ മികച്ച വേഷം, വളരെ വൃത്തിയായി തന്നെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട് മനോജ് കെ ജയന്‍. ബോബി സഞ്ജയ്യുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലാണ് സല്യൂട്ട് എത്തിയത്.

 

 

 

Trending

To Top