മോഹന്‍ലാലിന്റെ സുഹൃത്ത് പങ്കുവെച്ച ചിത്രം കണ്ട ആവേശത്തില്‍ ആരാധകര്‍..!! അമീര്‍ഖാനൊപ്പം അടുത്ത സിനിമ?

പ്രിയപ്പെട്ട താരങ്ങളുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമീര്‍ഖാനും ഒരുമിച്ച് എത്തുന്ന സിനിമയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകള്‍…

പ്രിയപ്പെട്ട താരങ്ങളുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമീര്‍ഖാനും ഒരുമിച്ച് എത്തുന്ന സിനിമയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നത്. എന്താണ് പെട്ടെന്ന് ഇങ്ങനെയൊരു വാര്‍ത്ത പുറത്ത് വന്നത് എന്നല്ലേ.. ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയയില്‍ തരംഗം തീര്‍ത്തതോടെയാണ് ഇത് പുതിയ സിനിമയ്ക്കുള്ള പുറപ്പാടാണോ എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത്.

മോഹന്‍ലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസ പങ്കുവെച്ച ഈ ചിത്രമാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. അമിര്‍ഖാനും മോഹന്‍ലാലും സമീര്‍ ഹംസയുമാണ് ഫോട്ടോയില്‍ ഉള്ളത്. ഈ ചിത്രം ചൂടന്‍ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്…പുതിയ ഏതെങ്കിലും പ്രോജക്ടിനു വേണ്ടിയാണോ ഈ ഒത്തുചേരല്‍ എന്നാണ് ആരാധകരുടെ സംശയം.

https://www.instagram.com/p/CbkUE_0sJyd/?utm_source=ig_web_copy_link

ചിത്രത്തില്‍ ഇരുവര്‍ക്കുമൊപ്പം സമീര്‍ ഹംസയെയും കാണാം. മോഹന്‍ലാല്‍ ഇപ്പോള്‍ ബറോസ് സിനിമയുടെ ചിത്രീകരണത്തിരക്കിലാണ്. ‘ബറോസില്‍’ ആമിര്‍ ഖാന്‍ അതിഥിയായി എത്തുന്നുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നു.

പക്ഷേ ഇത്തരത്തിലുള്ള ഔദ്യോഗികമായ ഒരു വാര്‍ത്തയും പുറത്ത് വന്നിട്ടില്ല. എങ്കിലും മോഹന്‍ലാലിന്റെ ഫാന്‍ പേജുകളിലടക്കം ഈ ഫോട്ടോ ആഘോഷമായി മാറുകയാണ്…