ഈ വേദന താങ്ങാവുന്നതിലും അപ്പുറമാണ്…! വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മീന!

സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവിന്റെ മരണ വാര്‍ത്ത പുറത്ത് വന്നത്. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യാ സാഗറിന്റെ മരണം. വിദ്യാ സാഗറിന്റെ മരണ വാര്‍ത്ത…

സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവിന്റെ മരണ വാര്‍ത്ത പുറത്ത് വന്നത്. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യാ സാഗറിന്റെ മരണം. വിദ്യാ സാഗറിന്റെ മരണ വാര്‍ത്ത അറിഞ്ഞതോടെ ഇതേ കുറിച്ച് പലതരം വ്യാജ വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മൗനം വെടിഞ്ഞ് ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മീന.

എന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗത്തില്‍ വേദന താങ്ങാവുന്നതിനും അപ്പുറമാണെന്ന് കുറിച്ചുകൊണ്ടാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി താരം എല്ലവരോടും ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുന്നത്. വലിയൊരു വേദനയിലൂടെയാണ് കടന്നു പോകുന്നത്.. ഈ അവസ്ഥയില്‍ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണം എന്ന് എല്ലാ മാധ്യമങ്ങളോടും അപേക്ഷിക്കുന്നു.. എന്നാണ് മീന തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി അഭ്യര്‍ത്ഥിക്കുന്നത്.

ദയവായി ഭര്‍ത്താവിന്റെ മരണത്തെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഈ ദുഖത്തില്‍ തന്നോടൊപ്പം നിന്നവര്‍ക്കുള്ള നന്ദിയും താരം രേഖപ്പെടുത്തുന്നുണ്ട്. ഈ ദുഃഖത്തില്‍ എനിക്കും കുടുംബത്തിനുമൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രിക്കും രാധാകൃഷ്ണന്‍ ഐഎഎസിനും സഹപ്രവത്തകര്‍ക്കും സുഹൃത്തുകള്‍ക്കും മാധ്യമങ്ങള്‍ക്കും എന്റെ പ്രിയപ്പെട്ട ആരാധകര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നുവെന്നാണ് മീന കുറിച്ചിരിക്കുന്നത്.

ജൂണ്‍ 29നായിരുന്നു മീനയുടെ ഭര്‍ത്താവിന്റെ മരണ വാര്‍ത്ത പുറത്ത് വന്നത്. ഇതേ സംബന്ധിച്ച് പുറത്ത് വന്ന പലതരം വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ മീനയുടെ സുഹൃത്ത് എന്ന നിലയില്‍ നടി ഖുശ്ബു അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. കൊവിഡ് ബാധിതനായാണ് വിദ്യാസാഗര്‍ മരിച്ചത് എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുത് എന്നും.. മരിക്കുമ്പോള്‍ അദ്ദേഹത്തിന് കൊവിഡില്ലായിരുന്നു എന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട് ജനങ്ങളെ പരിഭ്രാന്തരാക്കരുത് എന്നമായിരുന്നു ഖുശ്ബു പറഞ്ഞത്.