കുട്ടൂസ് എങ്കില്‍ കുട്ടൂസ്..! എന്നെ വേറെയൊന്നും വിളിക്കാതിരുന്നാല്‍ മതിയെന്ന് പ്രിയ വാര്യര്‍

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രിയ വാര്യര്‍ തന്റെ ഏറ്റവും പുതിയ സിനിമയുമായി വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. ഇപ്പോഴിതാ തനിക്ക് എതിരെ വന്ന വിമര്‍ശനങ്ങളെ കുറിച്ചും ട്രോളുകളെ കുറിച്ചും തുറന്ന് പറഞ്ഞ്…

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രിയ വാര്യര്‍ തന്റെ ഏറ്റവും പുതിയ സിനിമയുമായി വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. ഇപ്പോഴിതാ തനിക്ക് എതിരെ വന്ന വിമര്‍ശനങ്ങളെ കുറിച്ചും ട്രോളുകളെ കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം, ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് എല്ലാം തുറന്ന് സംസാരിച്ചത്. കുട്ടൂസ് എന്ന വിളിപ്പേര് തനിക്ക് ആദ്യം ഇഷ്ടമല്ലായിരുന്നു എന്നാണ് പ്രിയ പറയുന്നത്. ഞാന്‍ ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലായിരുന്നു.

കുട്ടൂസ് എന്ന് തന്നെ കളിയാക്കി വിളിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒരു വികാരവും തോന്നിയിരുന്നില്ല എന്നാണ് പ്രിയ പറയുന്നത്. പിന്നീട് സിനിമാ സെറ്റില്‍ വെച്ചും തന്നെ അങ്ങനെ പലരും വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രതികരിച്ചു തുടങ്ങിയതെന്ന് നടി പറയുന്നു. ഇപ്പോഴും പലരും വിളിച്ചാലും കേട്ടിരിക്കും.. കുട്ടൂസ് എങ്കില്‍ കുട്ടൂസ്.. എന്നെ വേറെ ഒന്നും വിളിക്കാതിരുന്നാല്‍ മതി എന്നാണ് പ്രിയ അഭിമുഖത്തിലൂടെ പറയുന്നത്. ഇപ്പോള്‍ അത്തരത്തില്‍ എന്തും അഭിമുഖീകരിക്കാനുള്ള ധൈര്യം തനിക്കുണ്ട്.

എന്നെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ എല്ലാം ഏറ്റവും അവസാനം അറിയുന്ന വ്യക്തിയാണ് ഞാന്‍. സോഷ്യല്‍ മീഡിയയിലായാലും അത്തരം വാര്‍ത്തകളോ ട്രോള്‍ പോജുകളോ ഒന്നും ഞാന്‍ ഫോളോ ചെയ്യുന്നില്ല.. അതുകൊണ്ട് എന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാം ഏറ്റവും ഒടുവില്‍ അറിയുന്നത് ഞാനായിരിക്കും… ഒന്നുങ്കില്‍ എന്റെ സുഹൃത്തുക്കള്‍ ആരെങ്കിലും വിളിച്ച് പറയും.. ഇത്തരത്തില്‍ എന്നെ കുറിച്ച് ഒരു വാര്‍ത്ത വന്നതായി. അല്ലെങ്കില്‍ അമ്മയുടെ അടുത്ത് നിന്ന് കോള്‍ വരും എന്നാണ് പ്രിയ വാര്യര്‍ പറയുന്നത്.

താന്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് മറ്റ് കാര്യങ്ങളിലേക്ക് പോയി കഴിയുമ്പോളാണ് ആ പോസ്റ്റ് മറ്റൊരു രീതിയില്‍ ന്യൂസായി എന്ന് പിന്നീട് അറിയുക എന്നും താരം പറയുന്നു. അതേസമയം, ഒരു അഡാര്‍ ലവ് എന്ന് സിനിമയ്ക്ക് ശേഷം കൊള്ള എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചു വരികയാണ് പ്രിയ. സുരാജ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയിലാണ് താരം നായികയായി എത്തുന്നത്. വിനയ് ഫോര്‍ട്ട്, രജിഷ വിജയന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.