Film News

മധുരപതിനാറിൽ മീനൂട്ടി ; ഈ പ്രായത്തിൽ ഇത്രയുമധികം ആരാധകർ ! അതിഥി അവസാനം അവതാരകയായി മാറി !

ബാലതാരമായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് മീനാക്ഷി അനൂപ്. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളിൽ ആണ് താരം ബാലതാരമായി എത്തിയത്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലെ അവതാരക കൂടിയാണ് മീനാക്ഷി. ടോപ് സിംഗറിൽ അതിഥിയായി എത്തിയ മീനാക്ഷി പരിപാടിയുടെ അവതാരകയായി മാറുകയായിരുന്നു. ഇക്കാര്യം താരം തന്നെ പല തവണ പറയുകയും ചെയ്തിട്ടുണ്ട്. ടോപ് സിംഗറിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മീനാക്ഷി തന്റെ പതിനാറാം ജന്മദിനം ആഘോഷിച്ചത്. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു താരത്തിന്റെ ആഘോഷം. ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങൾ താരം തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മനോഹരമായ ഗോൾഡൻ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് മീനാക്ഷി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്.  ഈ വസ്ത്രത്തിൽ താരത്തെ കാണാൻ അതിമനോഹാരിയായിട്ടുണ്ട് എന്ന തരത്തിലുള്ള കമന്റുകളാണ് ആരാധകരിൽ നിന്നും വന്നിരിയ്ക്കുന്നത്. മീനാക്ഷിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന് കൂട്ടുകാർ ഒരുക്കിയ സർപ്രൈസ് വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. തന്റെ പതിനാറാം പിറന്നാൾ മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിച്ച സന്തോഷത്തിലാണ് താരം ഇപ്പോൾ. നിരവധി താരങ്ങളും മീനാക്ഷിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിട്ടുണ്ട്.

Trending

To Top