പതിവ് തെറ്റിക്കാതെ മീനാക്ഷി!!! കാവ്യയ്ക്ക് പിറന്നാള്‍ ആശംസയുമായി എത്തി

സിനിമയിലെത്തിയില്ലെങ്കിലും ആരാധകര്‍ക്ക് പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷീ ദിലീപ്. മീനാക്ഷിയുടെ പോസ്റ്റുകള്‍ക്കായി ആരാധകര്‍ കാത്തിരിപ്പിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി. അച്ഛനും അമ്മയും സിനിമയിലൂടെയാണ് ആരാധകരെ നേടിയപ്പോള്‍ മകള്‍ സോഷ്യല്‍മീഡിയ വഴിയാണ് ശ്രദ്ധേയമായത്. ദിലീപ്-മഞ്ജു വിവാഹ…

സിനിമയിലെത്തിയില്ലെങ്കിലും ആരാധകര്‍ക്ക് പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷീ ദിലീപ്. മീനാക്ഷിയുടെ പോസ്റ്റുകള്‍ക്കായി ആരാധകര്‍ കാത്തിരിപ്പിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി. അച്ഛനും അമ്മയും സിനിമയിലൂടെയാണ് ആരാധകരെ നേടിയപ്പോള്‍ മകള്‍ സോഷ്യല്‍മീഡിയ വഴിയാണ് ശ്രദ്ധേയമായത്.

ദിലീപ്-മഞ്ജു വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം മീനാക്ഷി അച്ഛന്‍ ദിലീപിനൊപ്പമാണ്. സോഷ്യല്‍മീഡിയയില്‍ ഒന്നും അധികം സജീവമല്ലാതിരുന്നമീനാക്ഷി ദിലീപ് അടുത്തിടെയാണ് സോഷ്യല്‍മീഡിയയില്‍ സജീവമായത്. ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്കിടെ മീനാക്ഷി പിന്നീട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബ ആഘോഷങ്ങളും അനുജത്തി മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളും താരപുത്രി പങ്കുവക്കാറുണ്ട്.

മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറ്. ഇപ്പോഴിതാ ഇന്‍സ്റ്റയില്‍ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. ഇന്ന് കാവ്യയുടെ പിറന്നാള്‍ ദിനമാണ്. അല്പം വൈകിയാണെങ്കിലും പതിവുപോലെ കാവ്യയ്ക്ക് പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ് മീനാക്ഷി.

കാവ്യയോടൊപ്പമുള്ള പുതിയ ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. വെള്ള ടോപ്പില്‍ ആണ് മീനാക്ഷി എത്തിയിരിക്കുന്നത്. കറുപ്പ് വേഷത്തിലാണ് കാവ്യാമാധവനുള്ളത്.

മീനാക്ഷിയുടെ അടുത്ത സുഹൃത്ത് നടി നമിത പ്രമോദിന്റെ പിറന്നാളും ഇന്നായിരുന്നു. രാവിലെ തന്നെ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു. ഒന്നിച്ചുള്ള ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടാണ് മീനാക്ഷി ആശംസയുമായെത്തിയത്.

അതേസമയം, കാവ്യക്കൊപ്പമുള്ള മീനാക്ഷിയുടെ പോസ്റ്റിനും നിരവധി പേരാണ് ലൈക്കുമായി എത്തിയിരിക്കുന്നത്. അല്പം വൈകിപ്പോയെങ്കിലും രണ്ടുപേരും സുന്ദരിമാരായിട്ടുണ്ടെന്നാണ് കമന്റുകള്‍. മലയാള സിനിമാലോകത്തുനിന്നും ഉണ്ണി മുകുന്ദന്‍ മാത്രമാണ് കാവ്യയ്ക്ക് പിറന്നാള്‍ ആശംസിച്ചിരുന്നത്.