Film News

ബിഗ് ബോസില്‍ നിന്ന് എനിക്ക് കിട്ടിയത് ഇതാണ്..! അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? നടന്റെ ഇപ്പോഴത്തെ അവസ്ഥ..!

മിനിസ്‌ക്രീന്‍ രംഗത്തെ മിന്നും താരമാണ് റോണ്‍സന്‍ വിന്‍സെന്റ്. സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരത്തെ കുറിച്ച് പ്രേക്ഷകര്‍ വളരെ അടുത്ത് അറിയുന്നത് ബിഗ്‌ബോസ് സീസണ്‍ ഫോറിലൂടെയാണ്. നിലപാടില്ലാത്ത വ്യക്തി എന്ന പലതവണ സഹമത്സരാര്‍ത്ഥികള്‍ കുറ്റപ്പെടുത്തിയിരുന്ന താരം, പക്ഷേ.. ബിഗ് ബോസിന്റെ അവസാന നാളുകള്‍ വരെ ഷോയില്‍ പിടിച്ച് നിന്നിരുന്നു.. 92 ദിവസങ്ങളോളമാണ് താരം ഷോയില്‍ ഉണ്ടായിരുന്നത്.. ഇപ്പോഴിതാ ബിഗ് ബോസിന് ശേഷമുള്ള തന്റെ അവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് റോണ്‍സണ്‍.

92 ദിവസങ്ങളിലെ ബിഗ് ബോസിലെ ഭക്ഷണരീതികള്‍ എന്നെ കുടവയറനാക്കി… എനിക്ക് ബിഗ്‌ബോസില്‍ നിന്ന് കിട്ടിയത് ഇതാണ്.. ഇതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ എന്ന് പറഞ്ഞാണ് താരം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ വീഡിയോയും കുറിപ്പും പങ്കുവെച്ചാണ് റോണ്‍സണ്‍ എത്തിയിരിക്കുന്നത്. ശരീര സംരക്ഷണത്തിലും ഫിറ്റനെസ്സിലും ഏറെ പ്രാധാന്യം നല്‍കി മുന്നോട്ട് പോയിക്കൊണ്ടിരുന്ന റോണ്‍സന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് മലയാളികള്‍..

ഇനിയിപ്പോള്‍ തടി കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് താരം, ഇതേ കുറിച്ചും റോണ്‍സണ്‍ വീഡിയോ പങ്കുവെച്ച് കുറിച്ചിരിക്കുന്നു.. 92 ദിവസങ്ങളിലെ ബിഗ് ബോസിലെ ഭക്ഷണരീതികള്‍ എന്നെ കുടവയറനാക്കി. നിങ്ങള്‍ ആരെങ്കിലും ഈ അവസ്ഥയില്‍ ആണോ ഇപ്പോള്‍ ഉള്ളത്? അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? കളിയാക്കലുകളും ഡിപ്രെഷണും മടുത്തോ? ഒരു മാറ്റം അനിവാര്യം എന്ന് തോന്നുന്നവര്‍ക്കായി ഞാന്‍ തന്നെ ഒരു ഉദാഹരണം ആവുകയാണ്. നമുക്ക് ഒരുമിച്ച് ആരംഭിക്കാം..

ആരോഗ്യമുള്ള ഒരു ശരീരത്തിലേക്കുള്ള എന്റെ ഫിറ്റ്‌നസ് യാത്രയില്‍ നിങ്ങള്‍ക്കും എന്റെ കൂടെ കൂടാം.. ലൈവ് വര്‍ക്ഔട്ട് സെക്ഷനുമായി ഞാന്‍ ഉടനെ വരുന്നുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ആരോഗ്യമുള്ള ഒരു ശരീരം നമുക്കൊരുമിച്ചു വാര്‍ത്തെടുക്കാം. എന്റെ സോഷ്യല്‍ മീഡിയ പേജില്‍ എന്റെ നമ്പര്‍ കൊടുത്തിട്ടുണ്ട്. നിങ്ങള്‍ക്കു സധൈര്യം എന്നെ നേരിട്ട് ബന്ധപ്പെടാം. നിങ്ങള്‍ക്കു അനുയോജ്യമായ ഡയറ്റ് പ്ലാനും വര്‍ക്ഔട്ടും ഞാന്‍ പറഞ്ഞു തരുന്നതായിരിക്കും.

നിങ്ങള്‍ എനിക്ക് തരുന്ന സ്‌നേഹവും നിങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന റിസള്‍ട്ടും ആണ് എന്റെ പ്രതിഫലം… എന്നാണ് റോണ്‍സണ്‍ കുറിച്ചിരിക്കുന്നത്.. റോണ്‍സന്റെ ട്രാന്‍സ്‌ഫോര്‍മേഷനായി കാത്തിരിക്കുകയാണെന്നാണ് നിമിഷ അടക്കമുള്ള താരത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്..

Trending

To Top