അട്ടപ്പാടിയില്‍ ആവേശമായി മാളവിക മേനോന്‍: സാരിയില്‍ കാണാന്‍ കൂടുതല്‍ സുന്ദരിയെന്ന് ആരാധകര്‍

സമൂഹ മാധ്യമങ്ങളിലെ കിരീടം വെയ്ക്കാത്ത രാജ്ഞിമാരില്‍ ഒരാളാണ് നടി മാളവിക മേനോന്‍. നടിയും മോഡലുമായ താരത്തിന് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഒരുവിധം എല്ലാ മുന്‍നിര മലയാള നടന്മാര്‍ക്കുമൊപ്പം ചെറുപ്രായത്തിലേ തിരശ്ശീല…

സമൂഹ മാധ്യമങ്ങളിലെ കിരീടം വെയ്ക്കാത്ത രാജ്ഞിമാരില്‍ ഒരാളാണ് നടി മാളവിക മേനോന്‍. നടിയും മോഡലുമായ താരത്തിന് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഒരുവിധം എല്ലാ മുന്‍നിര മലയാള നടന്മാര്‍ക്കുമൊപ്പം ചെറുപ്രായത്തിലേ തിരശ്ശീല പങ്കിട്ട മാളവിക തന്റെ കോസ്റ്റിയൂമിലും മെയ്ക്കപ്പിലും അതീവ ശ്രദ്ധാലുമാണ്. താരത്തിന്റെ ഈ കരുതല്‍ ആരാധകരുടെ എണ്ണത്തില്‍ ഓരോ ദിവസവും വളരെ വര്‍ധനവാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

പൊതുവേ ക്യൂട്ട്‌നസ്-മോഡേണ്‍ വസ്ത്രങ്ങളില്‍ പൊതുവേദികളിലെത്തുന്ന മാളവിക അട്ടപ്പാടിയിലെ സദസ്സിലെത്തിയത് സാരിയുടുത്താണ്. അറബിക് ദര്‍ബാര്‍ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനെത്തിയ താരം പിങ്ക്-ബ്ലാക്ക് ഷെയ്ഡ് സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്നുവെന്ന് ആരാധകര്‍ പറയുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ മാളവിക തന്റെ ഇന്‍സ്റ്റാ പേജിലൂടെയും പങ്കുവെച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്. നവ്യ നായര്‍ തന്റെ തിരിച്ചുവരവ് വ്യക്തമാക്കിയ ഒരുത്തീ ആണ് മാളവിക അവസാനം അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ വേഷം ചെയ്യാനുള്ള അവസരം മാളവികയ്ക്ക് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മൂന്നാറില്‍ അവധിയാഘോഷിക്കുന്ന തന്റെ ചിത്രങ്ങളും വീഡിയോയും മാളവിക സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മഞ്ഞ ഗൗണിലുള്ള മാളവികയുടെ മെയ്ക്കഓവര്‍ ആരാധകര്‍ക്ക് വലിയ ആവേശമാണ് നല്‍കിയത്. മൂന്നാറിലെ ഫോട്ടോ ഷൂട്ടില്‍ മാളവികയെ ഒരുക്കിയിരിക്കുന്നത് നിത്യാ പ്രമോദാണ്. മഞ്ഞനിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഗ്ലാമര്‍ വേഷങ്ങളോടും വസ്ത്ര ധാരണത്തിലെ തന്റെ ഇഷ്ടങ്ങളോടും ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് മാളവിക എന്ന് താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജ് മാത്രം പരിശോധിച്ചാല്‍ വ്യക്തമാണ്. സാരിയില്‍ തിളങ്ങിയ അടുത്ത ദിവസം തന്നെ മെറൂണ്‍ ഗൗണില്‍ വ്യത്യസ്ത വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് മാളവിക ആരാധകരെ ഞെട്ടിച്ചിരുന്നു.

മമ്മൂട്ടി നായകനാകുന്ന എവര്‍ഗ്രീന്‍ ഹിറ്റ് സീരിസ് സി.ബി.ഐ ഡയറിക്കുറുപ്പ് അഞ്ചാം ഭാഗമാണ് മാളവികയുടെ പുതിയ ചിത്രം. ഓര്‍മവച്ച കാലം മുതല്‍ കണ്ടുതുടങ്ങിയ ഇതിസാഹ ചിത്രത്തില്‍ ഒരു ചെറിയ വേഷമെങ്കിലും ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് മാളവിക മുമ്പ് പ്രതികരിച്ചിരുന്നു