ദിലീപിന്റെ മകള്‍ മീനാക്ഷി ഫോളോ ചെയ്യുന്ന മലയാളത്തിലെ ഏക യുവ നടന്‍ ആരെന്നോ…?

ദിലീപിന്റെ മകള്‍ മീനാക്ഷി, അഭിനയ രംഗത്തേയ്ക്ക് എത്തിയില്ലെങ്കിലും മലയാളിയ്ക്ക് ഏറെ സുപരിചിതയാണ് മീനാക്ഷിയെ. സെലിബ്രേറ്റിയായി ജനിച്ച് പിന്നീടിങ്ങോട്ട് കാമറ കണ്ണുകള്‍ അവള്‍ക്ക് പിന്നാലെയായിരുന്നു. ഇപ്പോഴിതാ മീനാക്ഷി വളര്‍ന്ന് വലിയ പെണ്‍കുട്ടിയായിരിക്കുന്നു. സോഷ്യല്‍ മീഡിയ പേജുകളിലും…

ദിലീപിന്റെ മകള്‍ മീനാക്ഷി, അഭിനയ രംഗത്തേയ്ക്ക് എത്തിയില്ലെങ്കിലും മലയാളിയ്ക്ക് ഏറെ സുപരിചിതയാണ് മീനാക്ഷിയെ. സെലിബ്രേറ്റിയായി ജനിച്ച് പിന്നീടിങ്ങോട്ട് കാമറ കണ്ണുകള്‍ അവള്‍ക്ക് പിന്നാലെയായിരുന്നു.

ഇപ്പോഴിതാ മീനാക്ഷി വളര്‍ന്ന് വലിയ പെണ്‍കുട്ടിയായിരിക്കുന്നു. സോഷ്യല്‍ മീഡിയ പേജുകളിലും വളരെ ആക്ടീവാണ്. ദിലീപ് മഞ്ജു വാര്യര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ മീനാക്ഷിക്കു പിന്നാലെയും പാഞ്ഞിരുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള വഷയത്തില്‍ അച്ഛനൊപ്പം നിന്ന മീനാക്ഷിയും ഏറെ പഴികേള്‍ക്കുകയും വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. കാവ്യയും ദിലീപും വിവാഹിതരായത് മീനാക്ഷിയുടെ നിര്‍ബന്ധം കൊണ്ടാണെന്ന് ദിലീപ് പല സന്ദര്‍ഭങ്ങളിലും പറഞ്ഞിരുന്നു. എന്തു കാരണം കൊണ്ടായാലും തരം കിട്ടുമ്പോഴൊക്കെ അമ്മയെ തള്ളിപ്പറയുന്ന മീനാക്ഷിയെ ഇടയ്‌ക്കൊക്കെ വിമര്‍ശകള്‍ കുത്തിനോവിക്കാറുണ്ട്.

ഇടയ്‌ക്കൊക്കെ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കാനും മീനാക്ഷി ശ്രമിച്ചിരുന്നു. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പേജുകളാണ്. മീനാക്ഷിയ്ക്ക് പ്രണയമുണ്ടോ എന്നത് ഉള്‍പ്പെടെ തെരഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് മീനാക്ഷി ഫോളോ ചെയ്യുന്ന മലയാളത്തിലെ ഏക യുവനടന്‍ ആര് എന്നത് വെളിപ്പെട്ടിരിക്കുന്നത്. അത് മറ്റാരുമല്ല, ദുല്‍ഖര്‍ സല്‍മാനാണ്. മറ്റൊരു നടന്മാരെയും താര പുത്രി ഫോളോ ചെയ്യുന്നില്ല. സോഷ്യല്‍ മീഡിയയില്‍ വളരെ പൂര്‍വമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങള്‍ പങ്കു വെയ്ക്കാറുള്ളു. എങ്കിലും താരം പങ്കു വെക്കാറുള്ള ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുമുണ്ട്.

138 കെ. ആരാധകര്‍ ഫോളോ ചെയ്യുന്ന മീനാക്ഷി ഫോളോ ചെയ്യുന്നത് വെറും 42 പേരെ മാത്രമാണ്. അതില്‍ ഒരു മലയാള നടന്‍ മാത്രമേയുള്ളൂ എന്നതാണ് കൗതുകം.

എന്തുകൊണ്ടോ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നിന്നിരുന്ന മീനാക്ഷി അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ട് തുടങ്ങിയത്. ബോളിവുഡ് സുന്ദരിമാരായ ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, മലയാളത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, സനുഷ, അപര്‍ണ ബാലമുരളി, മീര നന്ദന്‍, ശ്രിന്ദ, നമിത, താരപുത്രിയായ മാളവിക ജയറാം സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ എന്നിവരെയാണ് മീനാക്ഷി അങ്ങോട്ട് ഫോളോ ചെയ്യുന്നത്. നടി നമിത പ്രമോദും നാദിര്‍ഷയുടെ മകള്‍ ആയിഷയുമാണ് മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍.