കാറ്റിനൊപ്പം മീരയും..! ഏറ്റവും പുതിയ ഫോട്ടോകളുമായി മീര ജാസ്മിന്‍!

മലയാള സിനിമയിലേക്ക് ഒരു തിരിച്ച് വരവ് നടത്തിയതോടെ നടി മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ നടി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. കാറ്റിനൊപ്പം….പോകുന്നു എന്ന് കുറിച്ചാണ് മീര…

മലയാള സിനിമയിലേക്ക് ഒരു തിരിച്ച് വരവ് നടത്തിയതോടെ നടി മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ നടി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. കാറ്റിനൊപ്പം….പോകുന്നു എന്ന് കുറിച്ചാണ് മീര ജാസ്മിന്‍ തന്റെ പുതിയ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

കാറ്റിന്റെ ഊര്‍ജം, മണ്‍ഡേ മൂഡ്, മനസ്സ് നിറഞ്ഞ ദിവസം.. കെയര്‍ ഫ്രീ എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും താരം ഫോട്ടോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുകയാണ്. കാറ്റിനൊപ്പം തന്റെ മുടിയിഴകളടക്കം പാറികളിക്കുന്ന സെല്‍ഫി ഫോട്ടോകളാണ് മീര ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. ഒന്നില്‍ അധികം ഫോട്ടോകള്‍ മീര ജാസ്മിന്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്..

നാളുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ താരം പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. മകള്‍ എന്ന സിനിമയിലൂടെ തിരിച്ച് വരവ് പ്രഖ്യാപിച്ച മീര ജാസ്മിന്‍ ആ സമയത്ത് തന്നെയാണ് താന്‍ ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമിലും സജീവമായിരിക്കും എന്ന് ആരാധകരെ അറിയിച്ചത്. ഇതോടെ തന്റെ ഗ്ലാമറസ് ഫോട്ടോകളും പങ്കുവെച്ച് മീര എത്താറുണ്ട്.

കഴിഞ്ഞ പോസ്റ്റില്‍ നടന്‍ നരേന് ഒപ്പം മീര ജാസ്മിന്‍ പങ്കുവെച്ച ഫോട്ടോകളും വൈറലായിരുന്നു. മകള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന് ശേഷം വീണ്ടും തിരിച്ച് പോയ താരം എപ്പോഴാണ് അടുത്ത സിനിമയുമായി എത്തുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്, ഒപ്പം മീരാജാസ്മിന്റെ ഹെയര്‍ സീക്രട്ടിനെ കുറിച്ചും ആരാധകര്‍ കമന്റുകള്‍ വഴി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.