അകലെയാണെങ്കിലും ഹൃദയത്തിലുണ്ട്..! സുഹൃത്തുക്കളോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ലിസി

ഇപ്പോള്‍ സിനിമകളില്‍ സജീവമല്ലെങ്കിലും ലിസി എന്ന നടിയെ മലയാളി പ്രേക്ഷകര്‍ക്ക് എങ്ങനെ മറക്കാന്‍ കഴിയും.. എന്നും ഓര്‍ത്ത് വെയ്ക്കാന്‍ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് ലിസി അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്തത്. ഇപ്പോള്‍ പ്രിയ…

ഇപ്പോള്‍ സിനിമകളില്‍ സജീവമല്ലെങ്കിലും ലിസി എന്ന നടിയെ മലയാളി പ്രേക്ഷകര്‍ക്ക് എങ്ങനെ മറക്കാന്‍ കഴിയും.. എന്നും ഓര്‍ത്ത് വെയ്ക്കാന്‍ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് ലിസി അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്തത്. ഇപ്പോള്‍ പ്രിയ നടിയുടെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ അറിയുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. ഇപ്പോഴിതാ ലിസിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ലിസി കഴിഞ്ഞ ദിവസം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഫോട്ടോ പങ്കുവെച്ച് എത്തിയിരുന്നു.

പ്രിയതാരങ്ങളെല്ലാം ഒരു ഫ്രെയ്മില്‍ ഉള്ള ഈ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. ഫോട്ടോയ്ക്ക് ഒപ്പം ലിസി കുറിച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്.. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരിക്കലും വേര്‍പിരിയുകയില്ല, അകലെയായിരിക്കാം, എന്നാല്‍ ഹൃദയം കൊണ്ട് എപ്പോഴും അടുത്തായിക്കുമെന്നാണ് ലിസി കുറിച്ചത്. ശോഭന എടുക്കുന്ന ഫോട്ടോയില്‍ ലിസി ലക്ഷ്്മി,ഖുശ്ബു, സുഹാസിനി, രേവതി, രമ്യ കൃഷ്ണന്‍ എന്നിവരാണ് ഉള്ളത്.

എണ്‍പതുകളിലെ നായികമാര്‍ ഒത്തുചേര്‍ന്ന ഈ ഫോട്ടോ ആരാധകര്‍ക്കും പ്രിയമുള്ളതായി മാറുകയാണ്. നിങ്ങളെ എല്ലാം ഒരുമിച്ച് കാണുന്നത് തന്നെ സന്തോഷമാണ്.. ഈ സൗഹൃദം എന്നും നിലനില്‍ക്കട്ടെ എന്നാണ് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ കുറിയ്ക്കുന്ന കമന്റുകള്‍. പരസ്പരം ഉയര്‍ച്ച താഴ്ച്ചകളിലും ഒരുമിച്ച് നില്‍ക്കുന്നവരാണ് ഈ സുഹൃത്തുക്കള്‍.

 

View this post on Instagram

 

A post shared by Lissy Laxmi (@lissylaxmi)

സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം രേവതിയ്ക്ക് ലഭിച്ചപ്പോള്‍ എല്ലാവരും കൂടിച്ചേര്‍ന്ന് ഈ സന്തോഷ വാര്‍ത്ത ആഘോഷമാക്കിയിരുന്നു. ഈ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ ലിസി പങ്കുവെച്ച ഈ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.