അതെനിക്ക് സംഭവിച്ച വലിയൊരു അബദ്ധം ആയിരുന്നു, ഞാൻ ശ്രദ്ധിക്കാതെ പോയത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്

ചന്ദനമഴയിലെ അമൃതയെ അറിയാത്ത മലയാളി ടെലിവിഷൻ ആസ്വാദകർ ഉണ്ടാകില്ല. വിജയ് ടിവിയില്‍ പ്രേക്ഷേപണം ചെയ്തുവന്നിരുന്ന ദൈവം തന്ത വീട് എന്ന പരമ്പരയുടെ മലയാള പതിപ്പായിരുന്നു ചന്ദനമഴ. അതിൽ അമൃത എന്ന കഥാപത്രത്തെ അങ്ങേയറ്റം പെർഫെക്ഷനോടെ…

ചന്ദനമഴയിലെ അമൃതയെ അറിയാത്ത മലയാളി ടെലിവിഷൻ ആസ്വാദകർ ഉണ്ടാകില്ല. വിജയ് ടിവിയില്‍ പ്രേക്ഷേപണം ചെയ്തുവന്നിരുന്ന ദൈവം തന്ത വീട് എന്ന പരമ്പരയുടെ മലയാള പതിപ്പായിരുന്നു ചന്ദനമഴ. അതിൽ അമൃത എന്ന കഥാപത്രത്തെ അങ്ങേയറ്റം പെർഫെക്ഷനോടെ അവതരിപ്പിച്ചത് മേഘ്ന ആയിരുന്നു. പരമ്പര അവസാനിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു എങ്കിലും പ്രേക്ഷകരുടെ മനസ്സുകളിൽ അമൃതയും വർഷയും ഊർമ്മിളയും എല്ലാം അതെ പോലെ തന്നെയുണ്ട് ചന്ദനമഴയുടെ രണ്ടാം ഭാഗം ഉണ്ടായെങ്കിൽ എന്ന് ഒരിക്കൽ എങ്കിലും സീരിയൽ പ്രേമികൾ ആഗ്രഹിച്ചിട്ടും ഉണ്ടാകാം.

സീരിയലിൽ എത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹവും, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയുടെ വിവാഹം.സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയായിരുന്നു മേഘ്‌ന വിവാഹം ചെയ്തിരുന്നത്. സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ച മേഘ്‌നയുടെ വിവാഹ ജീവിതം ഒരു വര്ഷം തികയുന്നതിനു മുൻപ് തന്നെ അവസാനിച്ചു. മാധ്യമങ്ങളിൽ എല്ലാം വലിയ വാർത്ത ആയിരുന്നു മേഘ്‌നയുടെ വിവാഹമോചനംപിന്നാലെ ഡോൺ വിവാഹിതനാകുക ആയിരുന്നു, ഇവരുടെ വിവാഹചിത്രങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തനിക്ക് ജീവിതത്തിൽ പറ്റിയ വലിയൊരു അബദ്ധത്തെ കുറിച്ച് പറയുകയാണ് താരം.

സീരിയലിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു ഡാന്‍സ് ടീച്ചര്‍ ആയേക്കുമായിരുന്നു. ഡാന്‍സ് തനിക്ക് അത്രയും ഇഷ്ടമുള്ളതാണ്. ആറ് വയസിലായിരുന്നു എന്റെ അരങ്ങേറ്റം എന്നാണ് മേഘ്ന പറയുന്നത്, അരുവിക്കരയില്‍ എനിക്ക് അബദ്ധം പറ്റിയതാണെന്ന് മേഘ്‌ന പറയുന്നു. സംസ്ഥാനം എന്ന് പറയാതെ രാജ്യം എന്ന് പറഞ്ഞു. അതെനിക്ക് അബദ്ധമായി പോയതാണ്. പിന്നെ ചെന്നൈ, ദുബായ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഇടയ്ക്ക് ഒരു പോസ് ഇട്ടിരുന്നു. പക്ഷേ ആരെങ്കിലും പറഞ്ഞിട്ട് നോക്കുമ്പോള്‍ അങ്ങനെയേ തോന്നുകയുള്ളു എന്നും മേഘ്‌ന പറയുന്നു. സീ കേരളത്തിലെ മിസിസ് ഹിറ്റലർ സീരിയലിൽ ആണ് മേഘ്ന ഇപ്പോൾ അഭിനയിക്കുന്നത്, സീരിയൽ താരം ഷാനവാസ് ആണ് പരമ്പരയിലെ നായകൻ, വളരെ മികച്ച പിന്തുണയാണ് പരമ്പരക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്