അത് കേട്ടപ്പോൾ ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല

ചന്ദനമഴ എന്ന പരമ്പരയിൽ കൂടി ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയിൽ കൂടി നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. ചന്ദനമഴയിൽ പ്രേഷകരുടെ പിന്തുണയോടെ തിളങ്ങി നിൽക്കുമ്പോൾ…

ചന്ദനമഴ എന്ന പരമ്പരയിൽ കൂടി ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയിൽ കൂടി നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. ചന്ദനമഴയിൽ പ്രേഷകരുടെ പിന്തുണയോടെ തിളങ്ങി നിൽക്കുമ്പോൾ ആണ് താരം പാരമ്പരയിൽ നിന്ന് പിൻമാറുന്നത്. താരത്തിന്റെ പിന്മാറ്റം ആരാധകരെയും ഏറെ നിരാശർ ആക്കിയിരുന്നു. അതിനു പിന്നാലെ താരത്തിന്റെ വിവാഹ വാർത്തയാണ് പുറത്ത് വന്നത്. നടി ഡിംപിൾ റോസിന്റെ സഹോദരൻ ആയിരുന്നു മേഘ്നയെ വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ ആണ് നടന്നത്. സോഷ്യൽ മീഡിയയിൽ ഇരു വിവാഹങ്ങളുടെയും ചിത്രങ്ങൾ വലിയ രീതിയിൽ തന്നെ വൈറൽ ആയിരുന്നു.

എന്നാൽ അധികം വൈകാതെ തന്നെ മേഘ്നയും ഡോണും വിവാഹമോചിതർ ആകുകയായിരുന്നു. പിന്നാലെ മേഘ്‌ന തന്റെ യൂട്യൂബ് ചാനലും മറ്റുമായി വീണ്ടും പ്രേഷകർക് മുന്നിലേക്ക് എത്തിയിരുന്നു. തമിഴിലും പരമ്പരകളിൽ സജീവമായിരുന്നു താരം. അങ്ങനെ ഇരിക്കുന്ന സമയത്ത് ആണ് താരം ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റർ ഹിറ്റ്ലർ എന്ന പരമ്പരയിൽ കൂടി വീണ്ടും മലയാളത്തിലേക്ക് തന്റെ തിരിച്ച് വരവ് നടത്തുന്നത്. മേഘ്‌നയുടെ തിരിച്ച് വരവ് കുടുംബ പ്രേക്ഷകരെ വീണ്ടും സന്തോഷിപ്പിച്ചു. മിസ്റ്റർ ഹിറ്റ്‌ലർ എന്ന പരമ്പരയിൽ മികച്ച പ്രകടനം ആണ് താരം കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

രണ്ടര വര്ഷം മുൻപ് തുടങ്ങിയ മിസ്റ്റർ ഹിറ്റ്ലർ എന്ന പരമ്പര അവസാനിപ്പിക്കാൻ പോകുന്നു എന്നാണ് മേഘ്ന പറയുന്നത്. മിസ്റ്റർ ഹിറ്റ്ലർ എന്ന പരമ്പര അവസാനിപ്പിക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ ആദ്യം കരച്ചിലാണ് വന്നത്. കാരണം രണ്ടര വര്ഷം കൊണ്ട് ഇവിടെ ഉള്ള എല്ലാവരുടെയും കുടുംബമായിരുന്നു ഇത്. സീരിയൽ ജീവിതകാലം മുഴുവൻ ഉണ്ടാകില്ല എന്ന് അറിയാം. എങ്കിലും പരമ്പര അവസാനിപ്പിക്കാൻ പോകുന്നു എന്ന് പെട്ടന്ന് കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ല എന്നുമാണ് മറ്റു താരങ്ങൾക്ക് ഒപ്പമുള്ള ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച്  കൊണ്ട് മേഘ്‌ന കുറിച്ചിരിക്കുന്നത്. എന്നാൽ പെട്ടന്ന് പരമ്ബര അവസാനിപ്പിക്കാനുള്ള കാരണം എന്താണെന്ന് താരം വ്യക്തമാക്കിയിട്ടില്ല.