Connect with us

Hi, what are you looking for?

Film News

ജീവിതത്തില്‍ ഒരിയ്ക്കലും മടുക്കാത്ത പരിപാടിയുമായി അജു വര്‍ഗീസ്!!

മലയാള സിനിമയെ ശ്രദ്ധേയനായ നടനാണ് അജു വര്‍ഗീസ്. സഹനടനായി തിളങ്ങുന്ന താരം വളരെ പെട്ടെന്നാണ് മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയത്.
കോമഡി റോളികളിലൂടെ തുടങ്ങിയ താരം ക്യാരക്ടര്‍ റോളുകളിലും ശ്രദ്ധേയനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

ഇപ്പോഴിതാ താരം പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. സെല്‍ഫ് ട്രോളുമായിട്ടാണ് അജു എത്തിയിരിക്കുന്നത്. വാഴയിലയില്‍ സദ്യയുണ്ണുന്ന താരമാണ് വീഡിയോയിലുള്ളത്.

ആരെയും നോക്കാതെ ചുറ്റുമുള്ളതിനൊന്നും ശ്രദ്ധ കൊടുക്കാതെയാണ് അജു ചോറു കഴിക്കുന്നത്. വീഡിയോയ്ക്ക് ഇന്നസെന്റിന്റെ പ്രശസ്തമായ ‘മിഥുനം’ സിനിമയിലെ പ്രശസ്തമായ സംഭാഷണവും ചേര്‍ത്തിട്ടുണ്ട്.

‘ഇന്ന് ഞാനൊരു സത്യം മനസ്സിലാക്കി, ജീവിതത്തില്‍ ഒരിക്കലും മടുക്കാത്ത ഒരു പരിപാടിയുണ്ട്. ദേ.. ഈ പരിപാടി ഊണു കഴിയ്ക്കല്‍’, ഈ ഡയലോഗും ചേര്‍ത്താണ് വീഡിയോയുള്ളത്. ഇതിനോടകം നിരവധി പേര്‍ രസകരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്.

You May Also Like