‘മേ ഹൂം മൂസ’ സുരേഷ്ഗോപി ചിത്രത്തെ കുറിച്ച് ആരാധകര്‍ അറിഞ്ഞിരിക്കേണ്ടത്..!!

അങ്ങനെ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മറ്റൊരു ചിത്രത്തിന്റെ കൂടി പ്രഖ്യാപനം നടന്നിരിക്കുകയാണ്. ജിബു ജേക്കബ്ബ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് മലയാളത്തിന്റെ മറ്റൊരു സൂപ്പര്‍സ്റ്റാറായ സുരേഷ് ഗോപി നായകനായി എത്തുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം…

അങ്ങനെ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മറ്റൊരു ചിത്രത്തിന്റെ കൂടി പ്രഖ്യാപനം നടന്നിരിക്കുകയാണ്. ജിബു ജേക്കബ്ബ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് മലയാളത്തിന്റെ മറ്റൊരു സൂപ്പര്‍സ്റ്റാറായ സുരേഷ് ഗോപി നായകനായി എത്തുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ്‌ഗോപി വീണ്ടും മലയാള സിനിമാ രംഗത്ത് കാലുറപ്പിക്കുമ്പോള്‍ നിരവധി സിനിമകളാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം മേ ഹൂം മൂസയില്‍ മലപ്പുറംകാരന്‍ ആയിട്ടാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുക എന്നാണ് വിവരം.

സിനിമയുടെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ വെച്ച് നടന്നത്, ഈ സമയത്ത് സിനിമയെ കുറിച്ചം സംവിധായകന്‍ ജിബു ജേക്കബ്ബ് പറഞ്ഞ വാക്കുകളാണ് ഇപ്പോല്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. 1998ല്‍ തുടങ്ങി 2018ല്‍ അവസാനിക്കുന്ന കഥയാണ് മേ ഹൂം മൂസയിലൂടെ ഒരുങ്ങുന്നത്. എന്നാല്‍ ഇതൊരു ചരിത്ര സിനിമ അല്ലെന്ന സൂചനയാണ് സംവിധായകന്‍ നല്‍കുന്നത്. അതേസമയം,

jibu-jacobs-big-budget-movie

തന്റെ സംവിധാന കരിയറിലെ ഏറ്റവും വലിയ സിനിമയായ മേ ഹൂം മൂസ എന്ന ചിത്രം പറയാന്‍ ഉദ്ദേശിക്കുന്നത് ശക്തമായൊരു കഥായാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതുപോലെ ഒരു സാധരക്കാരന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുക എന്നും ഒരിക്കലും മാസ്സ് ഹീറോ അല്ല എന്നും സംവിധായകന്‍

അറിയിച്ചു. കേരളത്തിന് അകത്തും പുറത്തുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. സുരേഷ് ഗോപിയുടെ പുതിയൊരു സിനിമ എത്തുന്നു എന്ന് അറിയുമ്പോള്‍ തന്നെ ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് കാണാന്‍ സാധിക്കുന്നത്.