ഇത് നമ്മുടെ മനീഷ തന്നെയോ?: പ്രിയ നടിയുടെ ഫോട്ടോഷൂട്ട് വീഡിയോയില്‍ ആശ്ചര്യവും സന്തോഷവും പങ്കുവെച്ച് ആരാധകര്‍

സമൂഹ മാധ്യമങ്ങളില്‍ ത്രസിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുകളിലൂടെയും റീല്‍സ് വീഡിയോകളിലുടെയും സജീവ സാന്നിദ്ധ്യമാണ് നടി മനീഷ മഹേഷ്. ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയായ പാടാത്ത പൈങ്കിളിയിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ പ്രിയ താരം മികച്ച…

സമൂഹ മാധ്യമങ്ങളില്‍ ത്രസിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുകളിലൂടെയും റീല്‍സ് വീഡിയോകളിലുടെയും സജീവ സാന്നിദ്ധ്യമാണ് നടി മനീഷ മഹേഷ്. ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയായ പാടാത്ത പൈങ്കിളിയിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ പ്രിയ താരം മികച്ച ഫാഷന്‍ സെന്‍സ് കാത്തു സൂക്ഷിക്കുന്ന യുവ നടി കൂടിയാണ്.

ടിക്ക് ടോക്കിലൂടെയാണ് മലയാളികള്‍ക്ക് മുമ്പില്‍ മനീഷ ആദ്യമായി എത്തുന്നത്. തുടര്‍ന്ന പാടാത്ത പൗങ്കിളിയില്‍ കണ്‍മണി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കണ്‍മണി ആയിമാറി. ടിക് ടോക് നിരോധിച്ചെങ്കിലും ഇൻസ്റ്റഗ്രാമിൽ സജീവമാണ് മനീഷ.

ഇന്‍സ്റ്റാഗ്രാമില്‍ നിറ സാന്നിദ്ധ്യമായ താരം സ്വയംവരാ സില്‍ക്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഹൃസ്വ വീഡിയോ ഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വ്യത്യസ്ത ഗറ്റപ്പിലുള്ള വീഡിയോ മനീഷ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്. പുതിയ ഡിസൈന്‍ സാരിയില്‍ അണിഞ്ഞൊരുങ്ങിയ മനീഷയെ വിജിസ് മേക്കോവര്‍ കൂടുതല്‍ സുന്ദരിയാക്കുന്നു. എബി ഫൈന്‍ ഷൂട്ടേഴ്‌സാണ് മികച്ച ആങ്കിളുകളില്‍ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

പെയ്ന്റിങ് തീം ആണ് ഫോട്ടോ ഷൂട്ടിനായി താരം തിരഞ്ഞെടുത്തിരുന്നത്. വ്യത്യസ്തമായ തീമില്‍ താരത്തെ കണ്ട ആഹ്‌ളാദത്തിലാണ് ആരാധകര്‍. കമന്റുകളിലൂടെ തങ്ങളുടെ ആരാധനയും സ്‌നേഹവും അവര്‍ പങ്കുവയ്ക്കുന്നുണ്ട്. മാസ്ക്കിട്ട് പുറത്തിറങ്ങിയാൽ പോലും തന്നെ ആളുകൾ തിരിച്ചറിയുന്നുണ്ട് എന്നാണ് മനീഷ പറയുന്നത്.

മികവ് കൊണ്ട് ഇതിനോടകം തന്നെ നിരവധി ആരാധകരെയാണ് മനീഷ സ്വന്തമാക്കിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ കോന്നി അരുവാപ്പുലം സ്വദേശിനിയാണ് മനീഷ. യാതൊരുവിധ അഭിനയ പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽ നിന്നും അഭിനേത്രിയായതിന്റെ സന്തോഷത്തിലാണ് മനീഷയിപ്പോൾ.

സീരിയലിലെ ഡയലോഗുകൾ പറയാൻ ആദ്യം വളരെ ബുദ്ധിമുട്ടിയിരുന്നു. പിന്നീട്, അത് ശീലമായപ്പോൾ ശരിയായി. പാടാത്ത പൈങ്കിളി എനിക്കൊരു വർക്ക് ഷോപ്പാണ്. കുറെ കാര്യങ്ങൾ ഇതിലൂടെ പഠിക്കാൻ സാധിച്ചു. സീരിയലിലെ കൺമണിയെ പോലെയല്ല ഞാൻ. വളരെ മോഡേണാണ്. പുരോഗമന ചിന്താഗതി ഉള്ളതുകൊണ്ട് എന്തും വെട്ടിത്തുറന്നു പറയാറുണ്ട്. മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് കൂടുതൽ ഇഷ്ടം മനീഷ കൂട്ടിച്ചേര്‍ക്കുന്നു.