ഇതെന്റെ കൂട്ടുകാരൻ തന്ന മോതിരമാണ്, മോൻസൺ എന്നാണ് ആളുടെ പേര്

ദേശീയ വിദ്യാഭ്യനിലവാര കണക്കുകള്‍ ഉയര്‍ത്തി വിദ്യാഭ്യനിലവാരത്തില്‍ രാജ്യത്ത് മലയാളി ഏറ്റവും മുന്നിലാണ് പലപ്പോഴും നമ്മള്‍ പറയാറുണ്ട്. എന്നാല്‍ രാജ്യത്ത് ഒരു പക്ഷേ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടുന്നതും മലയാളിയാണെന്നാണ് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ആട്,…

ദേശീയ വിദ്യാഭ്യനിലവാര കണക്കുകള്‍ ഉയര്‍ത്തി വിദ്യാഭ്യനിലവാരത്തില്‍ രാജ്യത്ത് മലയാളി ഏറ്റവും മുന്നിലാണ് പലപ്പോഴും നമ്മള്‍ പറയാറുണ്ട്. എന്നാല്‍ രാജ്യത്ത് ഒരു പക്ഷേ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടുന്നതും മലയാളിയാണെന്നാണ് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ആട്, തേക്ക് , മാഞ്ചിയം എന്നായിരുന്നു ഒരു കാലത്ത് മലയാളി പെട്ടെന്ന് പണമുണ്ടാക്കാന്‍ കണ്ട എളുപ്പ വഴി. അതടഞ്ഞപ്പോള്‍ മണി ചെയിനുകളില്‍ ‘മണികിലുക്ക’മായി. അങ്ങനെ നിരവധി അനവധി തട്ടിപ്പുകള്‍ക്കൊടുവിലാണ് ഇപ്പോള്‍ മോന്‍സന്‍ മാവുങ്കാലെന്ന പുതിയ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്. പുരാവസ്തുക്കളെന്നാല്‍ ചില്ലറ പുരാവസ്തുക്കളല്ല മോന്‍സന്‍ മാവുങ്കാലിന്‍റെ കൈയിലുള്ളത്. മോശയുടെ അംശവടി മുതല്‍ ടിപ്പുവിന്‍റെ സിംഹാസനം, ശ്രീനാരായണ ഗുരു ഉപയോഗിച്ച ഊന്നുവടി,

യേശുവിനെ ഒറ്റിക്കൊടുത്തതിന് യൂദാസിന് കിട്ടിയ വെള്ളിക്കാശില്‍ രണ്ടെണ്ണം, കുരിശില്‍ നിന്ന് ഇറക്കിയ യേശുവിന്‍റെ മുഖം തുടച്ച തുണി, മുഹമ്മദ് നബി ഉപയോഗിച്ച ഒലിവെണ്ണയെഴിക്കുന്ന റാന്തല്‍ വിളക്ക്, അങ്ങനെ അങ്ങനെ എല്ലാ വിശ്വാസികളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പലതും മോന്‍സന്‍റെ കലൂരിലെ വീട്ടിലുണ്ടായിരുന്നു. ഇതിന്‍റെയൊക്കെ കൂടി കേരളാ പൊലീസിലെ ഡിജിപി, എഡിജിപി, ഐജി തുടങ്ങിയ മുകളില്‍ നിന്ന് താഴേക്കുള്ള എല്ലാ ഉദ്യോഗസ്ഥരും മോന്‍സന്‍റെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നുവെന്നും പുറത്ത് വരുന്നു. ഇപ്പോൾ മോൺസണിന്റെ ചതിയിൽ ഗായകൻ എം.ജി ശ്രീകുമാറും പെട്ട കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്, ഒരിക്കൽ ഒരു ഷോയുടെ ഇടക്ക് രമേഷ് പിഷാരടി എം ജി ശ്രീകുമാറിനോട് ചോദിച്ചിരുന്നു,

കൈയിൽ കിടക്കുന്ന ആ മോതിരം വല്ലാതെ ആകർഷിച്ചെന്നും ഏത് ഗ്രാനൈറ്റ് കടയിൽ നിന്നാണ് അത് വാങ്ങിയതെന്നും സ്ക്വയർഫീറ്റിനെ എത്ര രൂപയായെന്നുമാണ് തമാശരൂപേണ പിഷാരടി ചോദിക്കുന്നത്. എന്നാൽ, ആ മോതിരം ബ്ലാക്ക് ഡയമണ്ട് ആണെന്ന് പറയുകയാണ് അനുരാധ ശ്രീറാം. ഇതിനൊക്കെ മറുപടിയായി എം ജി ശ്രീകുമാർ പറയുന്നത് ഇങ്ങനെ, ‘ഇത് എന്റെയൊരു ഫ്രണ്ട് ഉണ്ട് ഡോക്ടർ മോൻസ് എന്ന് പറഞ്ഞിട്ട്. അദ്ദേഹം ആന്റിക് കളക്ഷൻ ഒക്കെയുള്ള ഒരു വ്യക്തിയാണ്. അദ്ദേഹം ഈ ടോപ് സിംഗറിന്റെ വലിയ ഒരു ആരാധകനാണ്. അപ്പോൾ, അദ്ദേഹം പറയും എം ജി ഇതിട്ട് എനിക്കൊന്ന് കാണാണം എന്ന് പറയും. അപ്പോ ഇതിട്ട് കാണിക്കണമെന്നുണ്ടെങ്കിൽ ഞാൻ ഇങ്ങനെ ഇരുന്നില്ലെങ്കിൽ അദ്ദേഹം വിചാരിക്കും അടിച്ചു മാറ്റിയതാണെന്ന്. ഇത് അദ്ദേഹം തന്നൊരു ആന്റിക് പീസ് ആണ്’.ഇതിനു മറുപടിയായി ഇത് ആന്റിക് പീസ് ആണോയെന്നും ആ കറുത്ത കല്ല് എന്ത് കല്ലാണെന്നും പിഷാരടി ചോദിക്കുന്നു. എന്നാൽ, അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ബ്ലാക്ക് ഡയമണ്ടോ അങ്ങനെ പറയുന്ന എന്തോ ആണെന്നും എം ജി മറുപടി നൽകുന്നു. കൈയിൽ കിട്ടിയിരിക്കുന്ന കോറം വാച്ചിനെക്കുറിച്ചും പറയുന്നുണ്ട്. ഇതൊക്കെ തനിക്ക് ഇടാൻ തന്നതാണെന്നും എല്ലാം തിരിച്ചു കൊടുക്കേണ്ടതാണെന്നും എം ജി ശ്രീകുമാർ വ്യക്തമാക്കുന്നു.