ഒരുകാലത്ത് ഗ്ലാമർ വേഷത്തിൽ തിളങ്ങിയ രംഭയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് രംഭ. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി കൂടാതെ ഭോജ്പുരി എന്നിങ്ങനെ നൂറേളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രമായ ആ ഒക്കാട്ടി അടക്കു എന്ന ചിത്രത്തിലൂടെയാണ് നടി…

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് രംഭ. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി കൂടാതെ ഭോജ്പുരി എന്നിങ്ങനെ നൂറേളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രമായ ആ ഒക്കാട്ടി അടക്കു എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. അതേ വർഷം തന്നെ നടി മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത സർഗ്ഗമായിരുന്നു ആദ്യ ചിത്രം. വിനീത് ആയിരുന്നു രംഭയുട ആദ്യത്തെ മോളിവുഡ് നായകൻ. ഈ സിനിമ വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീടും വിനീതിനോടൊപ്പം ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ചിത്രങ്ങളിൽ നടി സജീവമാകുകയായിരുന്നു. ഫിലിംസ്റ്റാർ ആയിരുന്നു രംഭ അഭിനയിച്ച അവസാനത്തെ മലയാള ചിത്രം. താരത്തിന് ഇപ്പോൾ നാല്പത്തിയാറു വയസ്സ് കഴിഞ്ഞിരിക്കുകയാണ്, തന്റെ മക്കൾക്കും ഭർത്താവിനും ഒപ്പം സന്തോഷകരമായി ജീവിക്കുകയാണ് താരം ഇപ്പോൾ, മൂന്ന് മക്കളാണ് നടിക്കുള്ളത്.സോഷ്യൽ മീഡിയയിൽ സജീവമാണ് നടി.

തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരം പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരം പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.വിവാഹമോചനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ നടിയാണ് രംഭ. പലപ്പോഴും രംഭ വിവാഹമോചിതയായി, ഭര്‍ത്താവിനെ ഉപേക്ഷിച്ച് മക്കള്‍ക്കൊപ്പം കഴിയുകയാണ് തുടങ്ങി ഒരുപാട് വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ ഇതിന്റെ അടിസ്ഥാനമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.എങ്കിലും വാര്‍ത്തകളെല്ലാം തെറ്റാണെന്ന് പറഞ്ഞ് നടി തന്നെ വരാറുണ്ട്.

വിവാഹമോചന വാര്‍ത്ത കൊടുംപിരി കൊണ്ട് നിന്ന സമയത്തായിരുന്നു മൂന്നാമത് ഒരു ആണ്‍കുഞ്ഞ് കൂടി രംഭയ്ക്ക് പിറക്കുന്നത്. ആന്ധ്രപ്രദേശ് സ്വദേശിനിയായ രംഭ തെലുങ്ക് ചിത്രങ്ങളിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തമിഴ്, ഹിന്ദി, മലയാളം, കന്നഡ, ബോജ്പൂരി, ബംഗ്ലാളി, തുടങ്ങി വിവിധ ഭാഷകളില്‍ നിന്നായി നൂറിലധികം സിനിമകളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്. ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭനുമായി 2010 ലായിരുന്നു രംഭയുടെ വിവാഹം. കാനഡയില്‍ സെറ്റിലായ രംഭയും ഭര്‍ത്താവും മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ്.