ഒടുവിൽ ആ വിമാനത്തിന്റെ വാതിൽ കിട്ടി; 5 വർഷം അത് അലക്കുകല്ലായിരുന്നു!!

ഇന്നും ചോദ്യചിഹ്നമായി അവശേഷിക്കുന്ന കാര്യമാണ് മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച്370 എന്ന വിമാനം എവിടെ അതിന് എന്ത് സംഭവിച്ചു എന്നത്. കരയും കടലും അരിച്ചു പെറുക്കിയിട്ടും ഇന്നും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. സാങ്കേതികമായി പുരോഗമിച്ച ഒരു യുഗത്തിൽവിമാനം…

ഇന്നും ചോദ്യചിഹ്നമായി അവശേഷിക്കുന്ന കാര്യമാണ് മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച്370 എന്ന വിമാനം എവിടെ അതിന് എന്ത് സംഭവിച്ചു എന്നത്. കരയും കടലും അരിച്ചു പെറുക്കിയിട്ടും ഇന്നും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. സാങ്കേതികമായി പുരോഗമിച്ച ഒരു യുഗത്തിൽവിമാനം പെട്ടന്ന എവിടേയ്ക്ക് അപ്രത്യക്ഷമായി എന്നത്. വർത്തമാന ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ സംഭവമാണിതെന്ന് പറയാതെ വയ്യ. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അതിലെ യാത്രക്കാരെ കാത്തിരിക്കുന്ന ഒട്ടേറെ കുടുംബങ്ങൾ ഇന്നും ഉണ്ട്.

എന്നാൽ വർഷങ്ങൾക്കിപ്പുറം ആ അന്വേഷണങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഒരു സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാണാതായ വിമാനത്തിന്റെ ഒരു വാതിൽ കണ്ടെത്തിയിരിക്കുന്നു എന്ന റിപ്പോർട്ട് കുറച്ച് ദിവസങ്ങൾക്ക് മുൻപ് എത്തിയിരുന്നു. ഇതോടെ പൈലറ്റുമാർ എംഎച്ച്370 വിമാനം സമുദ്രത്തിൽ ഇടിച്ചിറക്കി എന്ന നിഗമനത്തിന് ശക്തി ഏറുകയാണ്. ദിവസങ്ങൾക്ക് മുൻപ് മഡഗാസ്‌കറിലെ മത്സ്യത്തൊഴിലാളിയുടെ വീട്ടിൽനിന്നു കണ്ടെത്തിയത് ഈ വിമാനാവശിഷ്ടത്തിന്റെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷമാണ് കാണാതായ മലേഷ്യൻ വിമാനത്തിന്റേതാണെന്ന് ഇപ്പോൾ വ്യക്തമാക്കുന്നത്.

വിമാനത്തിന്റെ ലാൻഡിങ് ഗിയറിന്റെ വാതിലാണ ഇവിടുത്തെ് മത്സ്യത്തൊഴിലാളിയുടെ വീട്ടിൽനിന്നു കണ്ടെത്തിയിരിക്കുന്നത്. 2017ൽ ഉണ്ടായ ഫെർണാണ്ടോ കൊടുങ്കാറ്റിനെത്തുടർന്ന് തീരത്തടിഞ്ഞ അവശിഷ്ടങ്ങളിൽനിന്നാണ് ടറ്റാലിയെന്ന മത്സ്യത്തൊഴിലാളിക്ക് ഈ വാതിൽ ലഭിച്ചത്. ഇതിന്റെ പ്രാധാന്യം എന്തെന്ന് അറിയാതെ കഴിഞ്ഞ അഞ്ചു വർഷമായി തുണി അലക്കാൻ ഇയാൾ ഇത് ഭാര്യയ്ക്കു നൽകിയിരിക്കുകയായിരുന്നു .മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച്370 വിമാനം മനപ്പൂർവം നശിപ്പിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ആദ്യ തെളിവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം എംഎച്ച്370 വിമാനം മനപ്പൂർവം ഇടിച്ചിറക്കുകയായിരുന്നുവെന്ന് പറയുകയാണ് ബ്രിട്ടിഷ് എൻജിനീയർ റിച്ചാർഡ് ഗോഡ്‌ഫ്രെയും എംഎച്ച് 370ന്റെ റെക്കേജ് ഹണ്ടറായ ബ്ലെയ്ൻ ഗിബ്‌സണും.