എഐ ക്യാമറ പണി തുടങ്ങി; ഭര്‍ത്താവ് ഭാര്യയുടെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് വയ്ക്കാതെ മറ്റൊരു സ്ത്രീയെ കയറ്റി, ക്യാമറ ചിത്രം പകര്‍ത്തി അയച്ചത് ഭാര്യയുടെ വാട്‌സാപ്പിലേക്ക്!!

എഐ കാമറ പണി തുടങ്ങിയതോടെ പല കുടുംബങ്ങളിൽ കലഹവും തുടങ്ങി എന്നു തന്നെ പറയാം. ഭാര്യയുടെ സ്‌കൂട്ടറിൽ യുവാവ് മറ്റൊരു സ്ത്രീയുമായി പോകുന്നതു എഐ ക്യാമറയിൽ പതിഞ്ഞതാണ് പുതിയ പ്രശ്‌നം. ഈ സ്ത്രീ ആരെന്നതിനെ…

എഐ കാമറ പണി തുടങ്ങിയതോടെ പല കുടുംബങ്ങളിൽ കലഹവും തുടങ്ങി എന്നു തന്നെ പറയാം. ഭാര്യയുടെ സ്‌കൂട്ടറിൽ യുവാവ് മറ്റൊരു സ്ത്രീയുമായി പോകുന്നതു എഐ ക്യാമറയിൽ പതിഞ്ഞതാണ് പുതിയ പ്രശ്‌നം. ഈ സ്ത്രീ ആരെന്നതിനെ ചൊല്ലി ഭാര്യയും ഭർത്താവും തമ്മിലുണ്ടായ കലഹം ഭാര്യയെ മർദ്ദിക്കുന്നതിൽ വരെ എത്തി. ഇതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമനയിലാണ് സംഭവം.

യുവതിയുടെ ഭർത്താവും മറ്റൊരു സ്ത്രീയും കൂടി ഹെൽമെറ്റ് വയ്ക്കാതെ യുവതിയുടെ സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്നു.ഇതിനു പിന്നാലെ തന്നെ ക്യാമറയിൽ പതിഞ്ഞ ഇരുവരുടേയും ചിത്രം മോട്ടർ വാഹന വകുപ്പിൽ നിന്ന് വണ്ടിയുടെ ആർസി ബുക്ക് ഓണറായ യുവതിയുടെ ഫോണിലേക്ക് വന്നു. ഇതോടെ ഭർത്താവിനൊപ്പം കണ്ട സ്ത്രീ ഏതെന്ന് ഭാര്യയ്ക്ക് സംശയമായി. ഭർത്താവ് വീട്ടിലെത്തിയതിന് പിന്നാലെ ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കാവുകയായീരുന്നു.വീട്ടുകാർ ഇടപെട്ടെങ്കിലും ഇരുവരും തമ്മിൽ വഴക്ക് രൂക്ഷമായി.

 

ഒടുവിൽ തന്നെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും മർദിച്ചെന്നു കാട്ടി ഭാര്യ നൽകിയ പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യക്തവും കൃത്യവുമായ ഫോട്ടോയാണ് എഐ കാമറ പകർത്തുന്ത്. നിയമ ലംഘകരുടെ മുഖം വ്യക്തമാകുന്നതാണ് ഫോട്ടോയായണ് ക്യാമറയിൽ പതിഞ്ഞത് ഇതാണ് പ്രശനങ്ങൾക്ക് കാരണനായത്‌