ഭര്‍ത്താവിന്റെ ക്യാമറയ്ക്ക് മുന്നില്‍ സ്‌റ്റൈലിഷ് ലുക്കില്‍ മേക്കോവറുമായി മിയ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി മിയ ജോര്‍ജിനെ. സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങള്‍ നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മിയയുടെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. നടിയുടെ ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പാണ് ചിത്രങ്ങള്‍ ക്യാമറയില്‍…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി മിയ ജോര്‍ജിനെ. സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങള്‍ നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മിയയുടെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. നടിയുടെ ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പാണ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഡെനിം ജീന്‍സില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരം. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായെത്തിയത്. ഇതൊരു കുഞ്ഞിന്റെ അമ്മയാണോ അതോ കോളേജ് കുമാരിയാണെന്നോയാണ് ഒരാളുടെ കമന്റ്.

https://www.instagram.com/p/CdZ4SiQh2Ak/?utm_source=ig_web_copy_link

അമ്മയായ ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് നടി മിയ. പ്രൈസ് ഓഫ് പോലീസ് എന്ന് പേരിട്ടിരിക്കുന്ന സിനിമ ഉണ്ണി മാധവാണ് സംവിധാനം ചെയ്യുന്നത്. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

https://www.instagram.com/p/CdYRaXtM7xA/

മിയ ജോര്‍ജ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിവാഹിതയായത്. എറണാകുളം സ്വദേശിയും വ്യവസായിയുമായ അശ്വിന്റെയും മിയയുടെയും വിവാഹം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു നടന്നത്. പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ.

https://www.instagram.com/p/CdYIPkoMOsS/

കോവിഡ് മൂലം വളരെ കുറച്ച് ആളുകള്‍മാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് മിയ നായികയായത്. ഗാര്‍ഡിയന്‍ എന്ന ചിത്രത്തിലാണ് മിയ ഒടുവില്‍ അഭിനയിച്ചത്.