Film News

കിണറ്റിൽ അരയ്ക്കു മുകളിൽ വെള്ളത്തിൽ നിന്നാണ് അന്ന് ആഹാരം കഴിച്ചത്!

Mohanlal about food

മോഹൻലാലിന് ഫുഡിനോടുള്ള താൽപ്പര്യം പല താരങ്ങളും നേരുത്തെ പറഞ്ഞിട്ടുണ്ട്. ഫുഡ് കഴിക്കുന്നത് പോലെ തന്നെ മനോഹരമായി പാചകവും ചെയ്യുമെന്ന് സഹതാരങ്ങൾ പല തവണ പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ് ലൊക്കേഷനുകൾ വെച്ച് ലാലേട്ടൻ ഉണ്ടാക്കി തന്നിട്ടുള്ള ഫുഡിന്റെ  പറ്റി ശ്വേതാ മേനോനും മണിയൻ പിള്ള രാജുവുമെക്കെ വാചാലരായിട്ടുണ്ട്. ഫുഡ് ഉണ്ടാക്കാനും കഴിക്കാനും മാത്രമല്ല ഏത് നാട്ടിൽ പോയാലും അവിടുത്തെ ഫുഡ്  കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന ആളുകൂടിയാണ് ലാലേട്ടനെന്നാണ് മണിയൻ പിള്ള രാജു പറഞ്ഞിട്ടുള്ളത്.

ഇപ്പോൾ തന്റെ ഭക്ഷണ കാര്യങ്ങളെ കുറിച്ചു പറയുകയാണ് മോഹൻലാൽ. ലൊക്കേഷനിൽ വെച്ച് താൻ ഇരുന്നു ആഹാരം കഴിച്ചത് പോലെ മറ്റൊരു നടന്മാരും കഴിച്ചിട്ടുണ്ടാകില്ല എന്നാണ് മോഹൻലാൽ പറയുന്നത്. ഭക്ഷണം ആസ്വദിച്ചു മാത്രമല്ല കഴിച്ചിട്ടുള്ളത്. പലപ്പോഴും കിണറിന് ഉള്ളിൽ വെച്ചും  ശശമനത്തിൽ വെച്ചും , കാട്ടിൽ വെച്ചും, ട്രെയിനിന്റെയും ബസിന്റെയും മുകളിൽ വെച്ചും വരെ ആഹാരം കഴിച്ചിട്ടുണ്ട്.

നമുക്ക് വേണ്ട ആഹാരം ആവിശ്യത്തിന് ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ലഭിക്കും. വടക്കും നാഥൻ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെ കിണറ്റിൽ ചാടുന്ന ഒരു രംഗം ഉണ്ട്. എത്ര എടുത്തിട്ടും ശരിയാകുന്നില്ലായിരുന്നു. ഒരുപാട് താമസിച്ചു ആ രംഗം ചെയ്യാൻ. ഒടുവിൽ ഭക്ഷണം ചരടിൽ കെട്ടി കിണറ്റിലേക്ക് താഴ്ത്തി തരുകയായിരുന്നു. അരയ്ക്കു മുകളിൽ വെള്ളത്തിൽ നിന്നായിരുന്നു അന്ന് ഭക്ഷണം കഴിച്ചത്.

ഭക്ഷണം കഴിക്കുന്നതിൽ മാത്രമല്ല, മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുന്ന കാര്യത്തിലും ലാലേട്ടനെ കടത്തി വെട്ടാൻ മറ്റൊരു നടൻ ഇല്ല എന്നാണ് മണിയൻ പിള്ള രാജു പറഞ്ഞത്. രുചികരമായ ഭക്ഷണം ഉണ്ടാക്കി തന്നു നമ്മളെ കൊണ്ട് വയറു നിറയെ കഴിപ്പിക്കുന്നതിൽ ആണ് ലാലേട്ടന്റെ സന്തോഷമെന്നും ശ്വേതാ മേനോനും പറഞ്ഞിട്ടുണ്ട്.

Trending

To Top