മോഹന്‍ലാലിന്റെ എലോണ്‍ ഒടിടിയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം; എവിടെ കാണാം

മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് എലോണിന്റെ ഒടിടി റിലീസ്. ഇന്ന് അര്‍ധരാത്രി മുതല്‍ ചിത്രം ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങും. ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസും മോഹന്‍ ലാലും വീണ്ടും ഒന്നിച്ച ചിത്രമാണ്…

മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് എലോണിന്റെ ഒടിടി റിലീസ്. ഇന്ന് അര്‍ധരാത്രി മുതല്‍ ചിത്രം ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങും. ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസും മോഹന്‍ ലാലും വീണ്ടും ഒന്നിച്ച ചിത്രമാണ് എലോണ്‍.

ശബ്ദം കൊണ്ട് മറ്റ് താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുവെങ്കിലും അഭിനയിച്ചിരിക്കുന്നത് മോഹന്‍ലാല്‍ മാത്രമാണ്. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് വേണ്ടത്ര വിജയം സ്വന്തമാക്കാന്‍ സാധിച്ചില്ല. ജനുവരി 26നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ആയത്. കാളിദാസ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍ണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം റെഡ് ചില്ലീസിലാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രം.

എലോണിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം ആണ്. എഡിറ്റിംഗ് ഡോണ്‍ മാക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്‌സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.