ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാൽ

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ അടുത്ത സിനിമ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനായ ലിജോ ജോസിനൊപ്പമാണെന്നും അദ്ദേഹത്തിനൊപ്പം ഒന്നിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍…

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ അടുത്ത സിനിമ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനായ ലിജോ ജോസിനൊപ്പമാണെന്നും അദ്ദേഹത്തിനൊപ്പം ഒന്നിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും മാക്‌സ്‌ലാബും സെഞ്ച്വുറി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘മലൈക്കോട്ടൈ വാലിബന്‍’ എന്നായിരിക്കും സിനിമയുടെ പേരെന്നും ചെമ്പോത്ത് സൈമണ്‍ എന്നായിരിക്കും മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പിരിയിഡ് ഡ്രാമയായിരിക്കും. മോഹന്‍ലാല്‍ ഗുസ്തിക്കാരന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുക.

ആന്ധ്രപ്രദേശായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷന്‍. കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’ ആണ് ലിജോയുടെ ഏറ്റവും പുതിയ ചിത്രം.