മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്നു!!! ജിസ് ജോയി ചിത്രം അണിയറയില്‍

ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും ഒന്നിക്കുന്നു. ജിസ് ജോയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരങ്ങള്‍ ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ജിസ് ജോയി തന്നെയാണ്…

ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും ഒന്നിക്കുന്നു. ജിസ് ജോയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരങ്ങള്‍ ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ജിസ് ജോയി തന്നെയാണ് പുതിയ ചിത്രത്തിനെ കുറിച്ച് ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, എംജി ശ്രീകുമാര്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്ക് ഒപ്പമുള്ള ഫോട്ടോകളാണ് ജിസ് ജോയി പങ്കുവച്ചത്. ജിസ് ജോയി ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

‘പ്ലാന്‍ എ ഫോര്‍ ത്രീ എം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആസിഫ് അലി നായകനാക്കി ജിസ് ജോയി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘ബൈസിക്കിള്‍ തീവ്സ്’. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.