ഒട്ടും കൂൾ അല്ലാത്ത കൂൾ സുരേഷിന്റെ പെരുമാറ്റം! അവതാരകയുടെ കഴുത്തിൽ പൂമാലയിട്ടു, വിവാദം

അനുവാദമില്ലാതെ അവതാരകയുടെ കഴുത്തിൽ പൂമാലയിട്ട നടൻ കൂൾ സുരേഷ് വീണ്ടും വിവാദത്തിൽ. മൻസൂർ അലിഖാൻ നായകനാകുന്ന ‘സരക്ക്’ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് സംഭവം. അവതാരക കൂൾ സുരേഷിനെ പ്രസംഗിക്കാൻ സ്റ്റേജിലേക്ക് വിളിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ.…

അനുവാദമില്ലാതെ അവതാരകയുടെ കഴുത്തിൽ പൂമാലയിട്ട നടൻ കൂൾ സുരേഷ് വീണ്ടും വിവാദത്തിൽ. മൻസൂർ അലിഖാൻ നായകനാകുന്ന ‘സരക്ക്’ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് സംഭവം. അവതാരക കൂൾ സുരേഷിനെ പ്രസംഗിക്കാൻ സ്റ്റേജിലേക്ക് വിളിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ. സ്റ്റേജിലേക്ക് വന്ന കൂൾ സുരേഷ് കയ്യിലുണ്ടായിരുന്ന മാല അപ്രതീക്ഷിതമായി അവതാരകയുടെ കഴുത്തിലേക്ക് ഇടുകയായിരുന്നു. സുരേഷിന്റെ പെട്ടെന്നുള്ള നീക്കത്തിൽ അനിഷ്ടം പ്രകടമാക്കിയെങ്കിലും, അവതാരക പ്രതികരണങ്ങൾ ഒന്നും നടത്തിയിരുന്നില്ല. ഉടൻ തന്നെ മാല എടുത്ത് മാറ്റുകയും ചെയ്തു. പൊതുവേദിയിൽ ആത്മനിയന്ത്രണം വിടാതെ തന്റെ ജോലി ചെയ്ത അവതാരകയെ പ്രശംസിച്ച് നിരവധി പേരാണ് പ്രതികരിക്കുന്നത്. തുടർന്ന് മൻസൂർ അലി ഖാൻ പ്രസം​ഗിച്ചപ്പോൾ കൂൾ സുരേഷിന്റെ പ്രവൃത്തി തെറ്റായിപ്പോയെന്നും, അതിന് അവതാരകയോട് മാപ്പ് പറയണമെന്നും ചില കാണികൾ ആവശ്യപ്പെട്ടു. കാണികളുടെ ആവശ്യം കേട്ട മൻസൂർ അലി ഖാൻ ഉടൻ തന്നെ സുരേഷിനോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെ, ഇതൊരു കണ്ടന്റിനു വേണ്ടി ചെയ്തതാണെന്നും പെൺകുട്ടിക്ക് വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും കൂൾ സുരേഷ് പറഞ്ഞു. ഈ വീഡിയോ വൈറൽ ആയതോടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് കൂൾ സുരേഷിനെതിരെ ഉയരുന്നത്. ഗായിക ചിന്മയി ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനം ഉയർത്തി രം​ഗത്ത് വന്നു. വിവാദ പ്രസ്താവനകൾ നടത്തി വൈറൽ ആകുന്നതിൽ കുപ്രസിദ്ധനാണ് കൂൾ സുരേഷ്. സിനിമ പ്രൊമോഷന്റെ ഭാ​ഗമായാണ് നിർമാതാക്കൾ തന്നെയാണ് കൂൾ സുരേഷിനെ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.