തുടർച്ചയായ പരാജയങ്ങളെക്കുറിച്ച് തുറന്ന് പറച്ചിലുമായി മോഹൻലാൽ !!

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ, ഒട്ടനവധി ചിത്രങ്ങളാണ് താരം സിനിമ പ്രേമികൾക്കായി സമ്മാനിച്ചത്, പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മോണ്‍സ്റ്റര്‍, എന്നാൽ വലിയ മുതൽ മുടക്കിൽ ഇറങ്ങിയ…

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ, ഒട്ടനവധി ചിത്രങ്ങളാണ് താരം സിനിമ പ്രേമികൾക്കായി സമ്മാനിച്ചത്, പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മോണ്‍സ്റ്റര്‍, എന്നാൽ വലിയ മുതൽ മുടക്കിൽ ഇറങ്ങിയ ചിത്രം പരാജയമാണ് തീയറ്ററിൽ സമ്മാനിച്ചത്, എന്നാൽ മമ്മൂട്ടിയുടെ ചിത്രങ്ങൾ തുടർച്ചയായി വിജയം കൈവരിക്കുകയും ഉണ്ടായി, ഇത് ചൂണ്ടി കാട്ടി മോഹൻലാലിനെ വിമർശിച്ച് നിരവധി വ്യക്തികളാണ് രംഗത്ത് വന്നത്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട പരാമർശനത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം.

മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ : ഒരേകാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ അപ്പ് ആൻഡ് ഡൗൺ എല്ലാം ഉണ്ടാകും, അപ്പോഴല്ലേ ജീവിതത്തിന് ഒരു രസം, അല്ലാതെ എല്ലാം നല്ലതായി വന്നാൽ എന്താണ് ഒരു രസം, മടുത്തുപോകില്ലേ. ഇടക്കൊക്കെ നമ്മുടെ സിനിമകൾ പരാജയമാകണം, ആളുകൾ കൂവണം, കുറ്റം പറയുകയും എല്ലാം വേണം. അപ്പോഴല്ലേ ഒരു നടന് അപ്പോഴല്ലേ ഒരു നടന് ഒരു അഭിനേതാവ് എന്ന നിലയിൽ സ്വയം പരിശോധിക്കാനാവുകയുള്ളു, എന്നാണ് മോഹൻലാൽ പറയുന്നത്, എന്നാൽ താരത്തിന്റെ ഈ മറുപടിക്കും വിമർശനം ഉയരുന്നുണ്ട്, നിങ്ങൾ ബോറടി മാറ്റൻ ഇത്തരത്തിൽ സിനിമകൾ ചെയ്യുമ്പോൾ ഞങളുടെ പണം നഷ്ടമാക്കുന്നത് എന്നതരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.