‘ചാമ്പിക്കോ’ വീഡിയോയ്ക്ക് വേണ്ടി കാലെടുത്ത് വെക്കാന്‍ കഴിയാതെ നിര്‍മല്‍ പാലാഴി

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മൈക്കിളപ്പന്റെ ‘ചാമ്പിക്കോ’ ഗ്രൂപ്പ് ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, സിനിമാ താരങ്ങളും ഒടുവില്‍ പി ജയരാജന്‍, മുഖ്യമന്ത്രി…

nirmal-palazhi-chambiko-video-viral-on-social-media

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മൈക്കിളപ്പന്റെ ‘ചാമ്പിക്കോ’ ഗ്രൂപ്പ് ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, സിനിമാ താരങ്ങളും ഒടുവില്‍ പി ജയരാജന്‍, മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള രാഷ്ട്രീയ നേതാക്കളും ട്രെന്റിനൊപ്പം മൈക്കിളപ്പനായെത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിച്ചു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ‘ചാമ്പിക്കോ’ വീഡിയോയാണ് വൈറലാവുന്നത്. നടന്‍ നിര്‍മല്‍ പാലാഴിയുടേയും സംഘത്തിന്റെയും ചാമ്പിക്കോ വീഡിയോ. ‘ഭീഷ്മ പര്‍വം’ എന്ന ചിത്രത്തിലെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന രംഗമാണ് വീഡിയോയില്‍. നിര്‍മല്‍ പാലാഴിയും അത് അനുകരിക്കാന്‍ നോക്കി. ഒരു കാലിന്റെ മുകളില്‍ കാലെടുത്ത് വയ്ക്കാന്‍ നോക്കിയ നിര്‍മലിന് അതിന് കഴിയുന്നില്ല. ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവര്‍ സഹായിക്കാന്‍ നോക്കുന്നു. കാല്‍ എടുത്ത് വച്ച് നിര്‍മലിന് അവിടെ നിന്ന് എഴുന്നേല്‍ക്കാനും പറ്റാത്ത രംഗമാണ് വീഡിയോയില്‍ രസകരമായി അവതരിപ്പിച്ചത്. വീഡിയോ നിര്‍മല്‍ തന്നെയാണ് പങ്കുവച്ചത്. എന്നാല്‍ പിന്നെ ഞങ്ങളായി ഒഴിവാക്കിയില്ല. ചാമ്പിക്കോ- എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. പാലാഴി ആളൊരു ഒന്നന്നര സംഭവം തന്നെയാ ചാമ്പലില്‍ ഇങ്ങനെ ഒരു ക്ലൈമാക്‌സ് ആരും പ്രതീക്ഷിച്ചുകാണില്ല എന്നാണ് ഒരാള്‍ കുറിച്ചത്. എല്ലാവരും ചാമ്പി ചാമ്പി തീരാറായി, ചേട്ടന്റെ ഈ ഐറ്റം ചെയ്യാന്‍ നേരം വൈകി വന്നപ്പോഴേ അറിയാം എന്തെങ്കിലും ഒപ്പിക്കുമെന്ന്- എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലെത്തിയ ചിത്രം അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിച്ചത്. എ ആന്‍ഡ് എയാണ് ചിത്രത്തിന്റെ വിതരണം. വിവേക് ഹര്‍ഷന്‍ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.