മൗനരാഗം പരമ്പരയുടെ പ്രേക്ഷകർക്ക് സന്തോഷ വാർത്ത, ഒടുവിൽ ട്വിസ്റ്റ് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥ മുൻപോട്ട് പോകുന്നത്.മിണ്ടാപ്പെണ്ണായ കല്യാണിക്ക് കുടുംബത്തില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.ജോലി…

മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥ മുൻപോട്ട് പോകുന്നത്.മിണ്ടാപ്പെണ്ണായ കല്യാണിക്ക് കുടുംബത്തില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ കിരണില്‍ നിന്നുമാണ് കല്യാണിക്ക് സ്‌നേഹവും കരുകലും ലഭിക്കുന്നത്. കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിച്ചത് കല്യാണിയുടെ സഹോദരനാണ്. ഇവരെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പരയുടെ ഇതിവൃത്തം. പരമ്പരയിൽ കല്യാണി ആയി വേഷം ഇടുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്.സ്ക്രീനിലെ അത്യുഗ്രൻ പ്രകടനം കണ്ടിട്ട് നിരവധി ആളുകൾ ആണ് ഐശ്വര്യ റിയൽ ലൈഫിലും ഊമയാണോ എന്ന് സംശയം പ്രകടിപ്പിച്ചു രംഗത്ത് വന്നത്.

എന്നാൽ താൻ ഊമയല്ല,നല്ല വായാടി പെണ്ണ് ആണെന്ന് പല ലൈവ് വീഡിയോകളിലൂടെയും ഐശ്വര്യ തെളിയിച്ചിട്ടുണ്ട്.  കിരൺ ആയി വേഷം ഇടുന്നതും അന്യഭാഷ നടൻ തന്നെയാണ്. നലീഫ് ആണ് കിരൺ ആയെത്തുന്നത്. ഇരുവരുടെയും സ്ക്രീനിലെ കെമിസ്ട്രികൊണ്ടുതന്നെ ഇവർ ഇരുവരും ജീവിതത്തിലും പ്രണയത്തിൽ ആണോ എന്നാ സംശയം ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ ഐശ്വര്യ തന്റെ ഉറ്റ സുഹൃത്ത്‌ ആണെന്ന് അടുത്തിടെ നലീഫ് തുറന്നുപറയുകയും ചെയ്തിരുന്നു. നിരവധി വീഡിയോകളിലൂടെ നലീഫും ഐശ്വര്യയും പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്.

ഇപ്പോൾപരമ്പര പുത്തൻട്വിസ്റ്റുകളിൽ കൂടിയാണ്മുന്നോട്ട് പോകുന്നത്, നിരവധി ആരാധകരാണ്പരമ്പരക്ക് ഉള്ളതും, ഇപ്പോഴിത മൗരാഗം പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്തയുമായി അണിയറ പ്രവർത്തകർ രംഗത്തെത്തുകയാണ്. തിങ്കൾ മുതൽ ശനിവരെ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പര ഇനി മുതൽ ആഴ്ചയിൽ ഏഴ് ദിവസമാക്കുകയാണ്. ഞായറാഴ്ചകളിലും ഈ രണ്ടും ഇനി മുതൽ സംപ്രേക്ഷണം ചെയ്യും. 9 മണിക്കും 9.15 നും ആണ് പരമ്പരകൾ സംപ്രേക്ഷണം ചെയ്യുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിക്കുന്നതിനെ തുടർന്നാണ് ഈ സമയം മാറ്റം. സീരിയലുകളുടെ സമയം മാറ്റത്തിനെതിരെ പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. ബിഗ് ബോസിന് വേണ്ടി സീരിയലുകളുടെ സമയം വെട്ടിക്കുറച്ചത് ശരിയായില്ല എന്നാണ് ആരാധകർ പറയുന്നത്. എല്ലാ പരമ്പരകളും 5 മിനിറ്റ് ആക്കി കുറയ്ക്കാനും പ്രേക്ഷകർ പറയുന്നുണ്ട്