മൃദുല അമ്മയായി..! ദൈവം ഞങ്ങളെ അനുഗ്രഹിച്ചെന്ന് താരങ്ങള്‍..!

സീരിയല്‍ താരം മൃദുല വിജയ് അമ്മയായി. താരം തന്നെയാണ് ഈ സന്തോഷവാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പുറത്ത് വിട്ടത്. കുഞ്ഞിന്റെ കൈ തന്റെ ഉള്ളംകൈയ്യില്‍ ചേര്‍ത്ത് വെച്ചാണ് മൃദുല സന്തോഷ വാര്‍ത്ത്…

സീരിയല്‍ താരം മൃദുല വിജയ് അമ്മയായി. താരം തന്നെയാണ് ഈ സന്തോഷവാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പുറത്ത് വിട്ടത്. കുഞ്ഞിന്റെ കൈ തന്റെ ഉള്ളംകൈയ്യില്‍ ചേര്‍ത്ത് വെച്ചാണ് മൃദുല സന്തോഷ വാര്‍ത്ത് പുറത്ത് വിട്ടത്. പെണ്‍കുഞ്ഞാണ് സീരിയല്‍ താരങ്ങളായ മൃദുലയ്ക്കും യുവകൃഷണയ്ക്കും പിറന്നിരിക്കുന്നത്. ദൈവം ഒരു പെണ്‍കുഞ്ഞിനെ നല്‍കി ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി… ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച, ഞങ്ങളെ അനുഗ്രഹിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി എന്നാണ് താരം പോസ്റ്റ് പങ്കുവെച്ച് കുറിച്ചത്.

ഇതോടെ നിരവധിപ്പേരാണ് മൃദുലയുടെ പോസ്റ്റ് കണ്ട് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്. ആശംസകള്‍ നേര്‍ന്ന് സീരിയില്‍ താരങ്ങളുടേയും മറ്റ് മിനിസ്‌ക്രീന്‍ താരങ്ങളുടേയും വലിയൊരു നിരതന്നെ എത്തിയിട്ടുണ്ട്. അലീന പടിക്കല്‍, ശ്രീനിഷ്, ഷഫ്‌ന, അഞ്ജലി, ഷിയാസ് എന്നിവരെല്ലാം താരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കുന്നു. ആരാധകരും വലിയ സന്തോഷത്തിലാണ്. സീരിയല്‍ അഭിനയ രംഗത്ത് സജീവമായിരുന്ന മൃദുല, ഗര്‍ഭിണിയായ സമയത്ത് തന്നെ ഇടവേള എടുത്തിരുന്നു..

ഗര്‍ഭകാലത്തെ വിശ്രമത്തിന് വേണ്ടി ഡോക്ടറുടെ നിര്‍ദേശ പ്രകാരം കുറച്ച് നാള്‍ അഭിനയരംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് താരം തന്നെ ആരാധകരെ സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു.. അതേസമയം, സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ എല്ലാം അറിയിച്ചുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്കൊപ്പം ഉണ്ടാകുമെന്നും

താരം പറഞ്ഞിരുന്നു. യൂട്യൂബ് വ്‌ലോഗ് വഴിയെല്ലാം മൃദുല പിന്നീടുള്ള ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ കുഞ്ഞുണ്ടായ വിശേഷവും താരം വൈകാതെ തന്നെ ആരാധകരെ അറിയിച്ചിരിക്കുകയാണ്.