Film News

അവിഹിത ബന്ധം അവസാനിപ്പിക്കാതിരുന്ന ഭർത്താവിൻ്റെ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളമൊഴിച്ച് ഭാര്യ.

അവിഹിത ബന്ധം അവസാനിപ്പിക്കാതിരുന്ന ഭർത്താവിൻ്റെ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളമൊഴിച്ച് ഭാര്യ. തമിഴ്നാട്ടിലെ റാണിപ്പേട്ടിലാണ് സംഭവം, തന്റെ അവിഹിത ബന്ധം അവസാനിപ്പിക്കാൻ ഭർത്താവ് തയ്യാറാകാത്തതിനെ തുടർന്നാണ് ഭാര്യ തിളച്ച വെളളം ഒഴിച്ച് പ്രതികാരം ചെയ്തത്, റാണിപ്പേട്ടിലെ ബനവരത്തിന് സമീപം താമസിക്കുന്ന മുപ്പത്തിരണ്ടുകാരനെ ആണ് ഭാര്യ പ്രിയ സ്വാകാര്യ ഭാഗത്ത് തിളച്ച വെള്ളം ഉപയോഗിച്ച് പൊള്ളിച്ചത്, ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വാകാര്യ കമ്പനിയിൽ ജീവനക്കാരനായ തങ്കരാജ് രണ്ട് മക്കളുടെ പിതാവ് കൂടിയാണ്.

തുടർന്നും മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടെന്നാണ് ബന്ധുക്കളും മറ്റും ആരോപിക്കുന്നത്. ഇതറിഞ്ഞ പ്രിയ ഇത് അവസാനിപ്പിക്കണം എന്ന് പറഞ്ഞിരുന്നു. പക്ഷെ ഇതേച്ചൊല്ലി ഇരുവരും വഴക്കുണ്ടാകുന്നതും പതിവായിരുന്നത്രെ, ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇതേച്ചൊല്ലി ഇരുവരും പരസ്പരം വഴക്കിടുകയും അന്ന് വൈകിട്ട് ഭർത്താവ് ഉറങ്ങിയ ശേഷം ഭാര്യ പ്രതികാരം ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. നല്ല ഉറക്കത്തിലായിരുന്ന ഭർത്താവിന്റെ ലുങ്കി മാറ്റി പ്രിയ തിളച്ച വെള്ളം ഒഴിക്കുക ആയിരുന്നു, വേദനകൊണ്ട് നിലവിളിച്ച യുവാവിനെ അയൽവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ സ്വാകാര്യഭാഗത്ത് അൻപത് ശതമാനം പൊള്ളലേറ്റതായാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്യൂഷണം ആരംഭിച്ചു.

Trending

To Top