മകളെ കയ്യിലെടുത്ത് നൃത്തം ചെയ്ത് മൃദുല; വീഡിയോ കാണാം

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് സിനിമ സീരിയൽ താരം മൃദുല വിജയ്. നടനായ യുവ കൃഷ്ണയെയാണ് താരം വിവാഹം ചെയ്തത്. വിവാഹശേഷവും അഭിനയരംഗത്ത് തുടർന്ന മൃദുല പ്രഗ്‌നൻസിയോടെയാണ് കരിയറിൽ നിന്ന് ബ്രേക്കെടുത്തത്. കാത്തിരിപ്പിനൊടുവിൽ ഇവർക്ക്…

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് സിനിമ സീരിയൽ താരം മൃദുല വിജയ്. നടനായ യുവ കൃഷ്ണയെയാണ് താരം വിവാഹം ചെയ്തത്. വിവാഹശേഷവും അഭിനയരംഗത്ത് തുടർന്ന മൃദുല പ്രഗ്‌നൻസിയോടെയാണ് കരിയറിൽ നിന്ന് ബ്രേക്കെടുത്തത്. കാത്തിരിപ്പിനൊടുവിൽ ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. പ്രഗ്‌നൻസി ടെസ്റ്റ് മുതൽ എല്ലാ വിശേഷങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെ മൃദുല പങ്കുവെച്ചിരുന്നു.


മകൾക്ക് ധ്വനി കൃഷ്ണ എന്നാണ് യുവ കൃഷ്ണയും മൃദുലയും പേരിട്ടിരിക്കുന്നത്. കുഞ്ഞ് ധ്വനിയുടെ ചിത്രങ്ങളും, വീഡിയോയും എല്ലാം താരം സോഷ്യൽ
മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ മകളെയും എടുത്ത് ഡാൻസ് ചെയ്യുന്നതാണ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

വിഡിയോയിൽ മൃദുല നന്നായി ചിരിക്കുന്നുണ്ട് എന്നാൽ കുഞ്ഞ് അല്പം ഗൗരവത്തിലാണ്. മകൾ വന്നതിനു ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് മൃദുലയയും യുവയും നേരത്തെ പറഞ്ഞിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ്, സുന്ദരി തുടങ്ങിയ സീരിയലുകളീലാണ് യുവ കൃഷ്ണ ഇപ്പോൾ അഭനയിക്കുന്നത്. മൃദുല അവസാനമായി അഭിനയിച്ചത് തുമ്പപ്പൂ എന്ന പരമ്പരയിലാണ്

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)