‘തുനിവ്’ ഡബ്ബിംഗ് സ്റ്റുഡിയോയില്‍ കിടിലന്‍ ലുക്കില്‍ അജിത്ത്..! ഫോട്ടോ വൈറല്‍

അജിത്തിന്റെ സിനിമകള്‍ ആരാധകര്‍ക്ക് എന്നും ആഘോഷമാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുനിവ്’. മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന സിനിമയുടെ…

അജിത്തിന്റെ സിനിമകള്‍ ആരാധകര്‍ക്ക് എന്നും ആഘോഷമാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുനിവ്’. മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന സിനിമയുടെ ഡബ്ബിംഗ് വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടി മഞ്ജു വാര്യര്‍ ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വെച്ചുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു.,

പിന്നാലെ അജിത്തിന്റെ ഡബ്ബിംഗ് ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. മഞ്ജു വാര്യര്‍ ഈ ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരുന്നു. പുതിയ വിശേഷവും അജിത്തിന്റെ ഫോട്ടോയും ആരാധകരും ആഘോഷമാക്കി മാറ്റുകയാണ്. ‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘തുനിവ്’. ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള മറ്റൊരു അജിത്ത് ചിത്രം. തുനിവിന്റെ ഡബ്ബിംഗിന് വേണ്ടിയും അതേ ഗെറ്റപ്പില്‍ തന്നെയാണ് അജിത്ത് എത്തിച്ചേര്‍ന്നിരുന്നത്.

‘തുനിവി’ന്റെ റിലീസ് പൊങ്കലിനായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍, നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക. എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ടായിരുന്നു.

ഇപ്പോള്‍ ഡബ്ബിംഗിന് തല അജിത്ത് എത്തിയ സന്തോഷവും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്ത് ആഘോഷമാക്കുന്നുണ്ട്. അതേസമയം, മഞ്ജുവാര്യറുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്. ധൈര്യം ഇല്ലെങ്കില്‍ പ്രതാപവുമില്ല എന്നാണ് തന്‌റെ ഡബ്ബിംഗ് ഫോട്ടോകള്‍ പങ്കുവെച്ച് നടി കുറിച്ചിരുന്നത്.