പര്‍പ്പിള്‍ ഗൗണില്‍ അതിമനോഹരിയായി മൃദുല; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. ഗര്‍ഭ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ തന്നെ അത് ആഘോഷമാക്കിയിരിക്കുകയാണ് താരം. തന്റെ ജീവിതത്തിലെ ഓരോ വിശേഷനിമിഷങ്ങളും മൃദുല ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. ഗര്‍ഭ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ തന്നെ അത് ആഘോഷമാക്കിയിരിക്കുകയാണ് താരം. തന്റെ ജീവിതത്തിലെ ഓരോ വിശേഷനിമിഷങ്ങളും മൃദുല ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ മൃദുലയും യുവയും മാത്രമല്ല ആരാധകരും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ്. തന്റെ ഗര്‍ഭകാല വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മൃദുല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയും വ്ലോഗുകളിലൂടെയുമാണ് മൃദുല വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. പര്‍പ്പിള്‍ നിറത്തിലുള്ള ഡ്രസിലാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.

പുത്തന്‍ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയും വ്ലോഗുകളിലൂടെയും മൃദുല പങ്കുവെക്കുന്ന ഓരോ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.മൃദുല ഇനി അമ്മയാകാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പര്‍പ്പിള്‍ ഡ്രസില്‍ അതിസുന്ദരിയായാണ് മൃദുല ചിത്രങ്ങളിലുള്ളത്. കടല്‍ത്തീരത്തിന്റെ പശ്ചാത്തലത്തിലാണ് മൃദുലയുടെ പുതിയ ചിത്രങ്ങളുള്ളത്.

കഴിഞ്ഞ ദിവസവും മൃദുല തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇളം വെയിലേറ്റ് തന്റെ കുഞ്ഞിനേയും പുണര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് മൃദുല പങ്കുവെച്ചിരുന്നത്. നിറവയറില്‍ സ്വയം പുണര്‍ന്ന് പ്രകൃതിയോട് ലയിച്ചാണ് മൃദുല നില്‍ക്കുന്നത്. വെള്ള കുര്‍ത്തയാണ് താരം അണിഞ്ഞിരുന്നത്.അമ്മയാകാന്‍ പോകുന്ന മൃദുലയുടെ സന്തോഷത്തില്‍ പങ്കുചേരുകയാണ് ഇപ്പോള്‍ ആരാധകരും. താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ചിത്രത്തിന് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. എത്രയും വേഗം അമ്മയേയും കുഞ്ഞിനേയും ഒന്നിച്ച് കാണാന്‍ സാധിക്കട്ടേ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.