Connect with us

Hi, what are you looking for?

Film News

‘നെഞ്ചേ എന്‍ നെഞ്ചേ..’ റൊമാന്റിക് ഗാനത്തിന് മനോഹരമായ ചുവടുകളുമായി അനുശ്രീ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് അനുശ്രീ എന്ന നടിയെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2012 ലാല്‍ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ നായികയായാണ് അനുശ്രീ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ താരം കൂടിയാണ് അനുശ്രീ. ചെറിയ വേഷം എന്നോ വലിയ വിഷമം നല്‍കാതെ ഏതുതരം വേഷവും അനുശ്രീ കൈകാര്യം ചെയ്യാറുണ്ട്. നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും താരത്തിന് ഒരുപോലെ ചേരും.

ഇപ്പോഴിതാ ഒരു ഹിറ്റ് തമിഴ് ഗാനത്തിന് ചുവടുവയ്ക്കുകയാണ് താരം. നെഞ്ചേ എന്‍ നെഞ്ചേ എന്ന ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്. ചുവന്ന സാരിയില്‍ അതി മനോഹരമായാണ് താരം ചുവടുവെച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. ഏറ്റവുമൊടുവില്‍ ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിലാണ് നടി വേഷമിട്ടത്.

You May Also Like