തെരുവു നായകളെ കൊല്ലരുത്..! ചില മനുഷ്യര്‍ നീചമായ കുറ്റം ചെയ്തു എന്ന് കരുതി മനുഷ്യവംശത്തെ ഒന്നായി കൊന്നൊടുക്കുമോ..? മൃദുല

തെരുവു നായകളുടെ ആക്രമണത്തില്‍ കേരളത്തില്‍ അനുദിനം പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തെരുവു നായ്ക്കളെ കൊന്നൊടുക്കണം എന്ന് ഒരു വിഭാഗം പറയുമ്പോള്‍ അവര്‍ക്ക് വേണ്ട ഷെല്‍ട്ടര്‍ ഒരുക്കുകയാണ് ചെയ്യേണ്ടത് എന്ന് മറ്റൊരു വിഭാഗം മൃഗസനേഹികളും വാദിക്കുന്നു.. ഇപ്പോഴിതാ…

തെരുവു നായകളുടെ ആക്രമണത്തില്‍ കേരളത്തില്‍ അനുദിനം പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തെരുവു നായ്ക്കളെ കൊന്നൊടുക്കണം എന്ന് ഒരു വിഭാഗം പറയുമ്പോള്‍ അവര്‍ക്ക് വേണ്ട ഷെല്‍ട്ടര്‍ ഒരുക്കുകയാണ് ചെയ്യേണ്ടത് എന്ന് മറ്റൊരു വിഭാഗം മൃഗസനേഹികളും വാദിക്കുന്നു.. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി മൃദുല മുരളി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വഴിയാണ് മൃദുല ഈ വിഷയത്തിലുള്ള തന്റെ നിലപാട് അറിയിരിക്കുന്നത്.

മനുഷ്യരുടെ കൂട്ടത്തിലും ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുണ്ട്.. എന്നാല്‍ അതിനുള്ള പരിഹാരം മനുഷ്യരാശിയെ ഒന്നായി കൊന്നൊടുക്കുക എന്നതാണോ എന്നാണ് മൃദുല പോസ്റ്റ് പങ്കുവെച്ച് ചോദിക്കുന്നത്. തെരുവുനായകളെ കൊല്ലരുത് എന്ന ഹാഷ്ട്ാഗും മൃദുല തന്റെ പോസ്റ്റിന് ഒപ്പം പങ്കുവെച്ചിരിക്കുന്നു. തെരുവ് നായ്ക്കളെ കൊല്ലുന്നതിനു പകരം കൂടുകള്‍ ഒരുക്കുകയാണ് വേണ്ടതെന്നും

മൃദുല പറയുന്നുണ്ട്. പോസ്റ്റ് പങ്കുവെച്ച് താരം എത്തിയതോടെ നിരവധിപ്പേരാണ് വിമര്‍ശനങ്ങളും ഉയര്‍ത്തുന്നത്.. തെരുവില്‍ അലഞ്ഞ് നടന്ന് ഭീഷണിയാവുന്ന പട്ടികളെ കൊല്ലുക തന്നെ വേണം. സ്വന്തം മോളോ അമ്മയോ പട്ടി കടിച്ച് മരിച്ച് എന്ന് കേള്‍ക്കാന്‍ വല്യ സുഖം ഒന്നും ണ്ടാവില്ല മൃദുല ചേച്ചിയേ..

കുറ്റകൃത്യം നടത്തുന്ന മനുഷ്യരെ ജയിലില്‍ ആക്കുകയും വേണമെങ്കില്‍ വധശിക്ഷയും ഉണ്ടല്ലോ.. മനുഷ്യനെ പട്ടിയുമായി താരതമ്യം ചെയ്യരുതായിരുന്നു.. എന്നിങ്ങനെയാണ് മൃദുലയുടെ പോസ്റ്റിന് എതിരെ വരുന്ന വിമര്‍ശനങ്ങള്‍. ചില കമന്റുകള്‍ക്ക് തക്ക മറുപടിയും മൃദുല നല്‍കിയിട്ടുണ്ട്.